മൂന്നാമത്തെ കുട്ടിയും മരിച്ചു; ജീവനൊടുക്കിയ ഗുസ്തിതാരത്തിന്റെ ഭർത്താവ് പിടിയിൽ

Spread the love

മുംബൈ ∙ ഭർതൃവീട്ടിലെ പീഡനത്തിൽ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു. കോട്ടയുടെ മുകളിൽ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളിൽ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടകളിൽ ഒരാളായ വീര മരിച്ചത്.

 

അശ്വിനിയുടെ ഭർത്താവ് മനോഹർ പോൾ, മനോഹറിന്റെ പിതാവ് അങ്കുഷ് പോൾ എന്നിവരെ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്.

 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഇരട്ടപെൺമക്കൾക്കു ജന്മം നൽകിയതിന്റെ പേരിലുമാണ് അശ്വിനി നിരന്തര പീഡനം നേരിട്ടത്. 2020ലായിരുന്നു വിവാഹം. പിറ്റേ വർഷം മകനും 2024ൽ ഇരട്ടക്കുട്ടികളും ജനിച്ചു. പിന്നാലെയാണു ഭർതൃവീട്ടുകാരുടെ ഉപദ്രവം കൂടിയത്. പീഡനം സഹിക്കാനാകാതെ അശ്വിനി സർക്കാർ ജോലി രാജിവച്ചതും പ്രതിസന്ധി കൂട്ടി.

 

കഴിഞ്ഞ വ്യാഴാഴ്ച ധാരാശിവ് (ഉസ്മാനാബാദ്) ജില്ലയിലെ നൽദുർദ് കോട്ടയ്ക്കു മുകളിൽ മക്കളുമായി എത്തിയ അശ്വിനി 100 അടി താഴ്ചയിലേക്കു ചാടുകയായിരുന്നു. അശ്വിനി ദേശീയതലത്തിൽ 5 സ്വർണമെഡലും 6 വെള്ളിയും നേടിയിട്ടുണ്ട്.

  • Related Posts

    വഴക്കിട്ടപ്പോൾ സഹോദരിയുടെ പക്ഷം ചേർന്ന പിതാവിനെ ഉറങ്ങിക്കിടന്നപ്പോൾ വെട്ടിക്കൊന്നു; ഗാസിയാബാദിൽ യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ ലോണി അശോക് വിഹാറിൽ 58കാരനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരനായ മകൻ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ്…

    മുതലാളീ…, ജീവനക്കാർക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ

    Spread the love

    Spread the loveസൂറത്ത്∙ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ നല്‍കുന്ന തൊഴിലുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്.   രാം സ്വരൂപ് വനിതാ ജീവനക്കാര്‍ക്ക് ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *