എങ്ങാനും മോഷണം പോയാലോ! മോഷണം പോകുമെന്ന് ഭയന്ന് കാര്‍ വീടിന് മുകളിലേക്ക് മാറ്റി ഉടമ

Spread the love

പാട്‌ന: ബിഹാറില്‍ കാര്‍ മോഷണം പോകുമെന്ന് ഭയന്ന് ഉടമയുടെ വിചിത്ര നടപടി. ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വീടിന്റെ രണ്ടാം നിലയിലേക്ക് ലിഫ്റ്റ് ചെയ്യുകയായിരുന്നു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു വീട്ടിലാണ് സംഭവം. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് മോഡല്‍ വാഹനമാണ് മനോജ് യാദവ് എന്നയാള്‍ വീടിന് മുകളിലേക്ക് കയറ്റിയത്.

വാഹനം ഉയര്‍ത്തി വീടിന്റെ രണ്ടാം നിലയിലേക്ക് ശ്രദ്ധാപൂര്‍വം വെക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അടുത്തിടെയാണ് മനോജ് യാദവ് വാഹനം വാങ്ങിയതെന്നാണ് വിവരം. ഇസ്രായേലില്‍ ജോലി ചെയ്യുന്ന യാദവ്, താന്‍ വിദേശത്തായിരിക്കുമ്പോള്‍ വാഹനം ഡ്രൈവറെയാണ് ഏല്‍പ്പിക്കുന്നത്. വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് കടുത്ത നടപടി. മോഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കാര്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് മാറ്റാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *