ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാറുമായി ബിസിസിഐ

Spread the love

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് കൺട്രോൾ ബോർഡ്. എന്നാൽ ടീമിന് മൂന്ന് അസോസിയേറ്റ് സ്‌പോൺസർമാരെ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ശീതളപാനിയമായ കാമ്പ, എസ്ബിഐ ലൈഫ്, ചാറ്റ് ജിപിടി എന്നിവരുമായി 130 കോടി രൂപയുടെ കരാറാണ് ബോർഡ് ഒപ്പിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 44 ശതമാനം വർധനവാണിത്. വരാനിരിക്കുന്ന വിൻഡീസ് പരമ്പര മുതൽ 2028 മാർച്ച് വരെയാണ് ഇവരുമായുള്ള കരാർ.

 

വലിയ തുക ആവശ്യപ്പെടുന്നതിനാലാണ് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാത്തത്. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം വർധനവാണ് ഇക്കുറി ബി.സി.സി.ഐ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് ഒരു കമ്പനിയും തയ്യാറായിട്ടില്ല. ക്രിക്കറ്റ് ആരാധകരുമായി ബന്ധപ്പെടാൻ ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അസോസിയേറ്റ് സ്പോൺസർമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിസിസിഐ വ്യക്തമാക്കി. ബിസിസിഐയുടെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും, ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും, വലിയൊരു ആരാധകവൃന്ദവുമായി സംവദിക്കാനുമുള്ള ഒരു വേദിയെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വൈവിധ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു.

 

“ബിസിസിഐയുമായി ബന്ധപ്പെടുന്നതിലൂടെ ലഭിക്കുന്ന ജനസമ്മതിയിലും വാണിജ്യ സാധ്യതകളിലും മുൻനിര ബ്രാൻഡുകൾക്കുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഓരോ ബ്രാൻഡും വ്യത്യസ്തമായ ആശയങ്ങളുമായാണ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തുന്നത്. എല്ലാ പങ്കാളികൾക്കും മികച്ച മൂല്യം സൃഷ്ടിക്കുന്നതിനായി ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് അവരോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. – ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പ്രതികരിച്ചു.

 

പുതിയ പങ്കാളിത്തങ്ങൾ വഴി 130 കോടി രൂപയിലധികം മൂല്യം ലഭിക്കുകയും, കരാർ മൂല്യത്തിൽ 44% വർദ്ധനവ് ഉണ്ടാവുകയും ചെയ്തത് വലിയൊരു നേട്ടമാണ്. കാമ്പ, എസ്‌ബിഐ ലൈഫ്, ചാറ്റ്‌ജിപിടി എന്നിവരെ അസോസിയേറ്റ് പങ്കാളികളായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആരാധകരുമായി സംവദിക്കുന്നതിനും ഇന്ത്യൻ ക്രിക്കറ്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പുതിയ വഴികൾ കണ്ടെത്താൻ അവരോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.

  • Related Posts

    വഴക്കിട്ടപ്പോൾ സഹോദരിയുടെ പക്ഷം ചേർന്ന പിതാവിനെ ഉറങ്ങിക്കിടന്നപ്പോൾ വെട്ടിക്കൊന്നു; ഗാസിയാബാദിൽ യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ ലോണി അശോക് വിഹാറിൽ 58കാരനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരനായ മകൻ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ്…

    മുതലാളീ…, ജീവനക്കാർക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ

    Spread the love

    Spread the loveസൂറത്ത്∙ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ നല്‍കുന്ന തൊഴിലുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്.   രാം സ്വരൂപ് വനിതാ ജീവനക്കാര്‍ക്ക് ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *