ഗാന്ധിനഗര്‍: ഉത്തരേന്ത്യയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് വീണ് അപകടം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഗാന്ധിനഗറിലെ കുദാസാന്‍ പ്രദേശത്താണ് അപകടം. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സംഘമടക്കം അപകട സ്ഥലത്ത് എത്തി. ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി അപകട സ്ഥലത്ത് എത്തി.
രാത്രി 9 :15 ഓടെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന ഇരുമ്പ് സ്ലാബാണ് തകര്‍ന്നു വീണതെന്നാണ് വിവരം. 10 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.








