‘നിങ്ങൾ നുണയന്മാരുടെ കൂട്ടം’: യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹാബാദ് ഹൈക്കോടതി

Spread the love

ലക്‌നൗ ∙ ‘നിങ്ങൾ നുണയന്മാരുടെ കൂട്ടമാ’ണെന്ന വിമർശനത്തോടെ യുപി പൊലീസിനെ അലഹാബാദ് ഹൈക്കോടതി വീണ്ടും നിർത്തിപ്പൊരിച്ചു. 4 പേരെ 10 ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽവച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിലാണു ദേവ്‌റിയയിലെ ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മലയാളി ജഡ്‌ജി അതുൽ ശ്രീധർ കടുത്ത വിമർശനം നടത്തിയത്.

 

ദേവ്‌റിയ എസ്‌പി കോടതിയിൽ മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കോടതിയോടല്ല, ജനങ്ങളോടാണു മാപ്പു പറയേണ്ടതെന്നു ജ‍ഡ്‌ജി നിർദേശിച്ചു. 4 പേരെ അനധികൃത തടങ്കലിൽ വച്ചതിന് എസ്എച്ച്ഒയുടെ ശമ്പളത്തിൽനിന്ന് 65,000 രൂപ 4 പേർക്കുമായി നഷ്ടപരിഹാരം നൽകാനും വിധിച്ചു. ദേശസുരക്ഷാ നിയമം ചുമത്തി, നോയിഡയിൽ ആകൃതി ചൗധരിയെന്ന വിദ്യാർഥിനിയെ അനധികൃതമായി തടങ്കലിലിട്ടതിനു കലക്ടറും പൊലീസും ഉൾപ്പെടെ 5 ലക്ഷം രൂപ ശമ്പളത്തിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച് ദിവസങ്ങൾക്കുള്ളിലാണിത്.

 

സിസിടിവി സംവിധാനം തകരാറിലായെന്ന പൊലീസിന്റെ വിശദീകരണത്തിലെ അതൃപ്തി പരസ്യമാക്കിയാണ് ജസ്റ്റിസ് ദിവേഷ് ചന്ദ്ര സാമന്ത്് ഉൾപ്പെട്ട ബെഞ്ചിന്റെ വിമർശനം. കഴിഞ്ഞ ഏപ്രിലിൽ അനധികൃതമായി തടങ്കലിൽ വച്ചുവെന്നാണു പരാതി. സത്യാവസ്ഥ പരിശോധിക്കാൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, പരാതിയിൽ പറയുന്ന ദിവസം സിസിടിവി സംവിധാനം തകരാറിലായെന്നും പിന്നീട് നന്നാക്കിയെന്നുമാണ് എസ്‌എച്ച്ഒ കോടതിയെ അറിയിച്ചത്.

 

എന്നാൽ, സിസിടിവി തകരാറിലായതോ അറ്റകുറ്റപ്പണി നടത്തിയതോ ജനറൽ ഡയറിയിൽ പരാമർശിച്ചിരുന്നില്ലെന്നു കോടതി കണ്ടെത്തി. ജനറൽ ഡയറി പോലും പരിശോധിച്ചുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ചുമതലയുള്ളയാളെ പിരിച്ചുവിടുകയാണ് ഉചിതമെന്നു കോടതി വിമർശിച്ചു.

  • Related Posts

    വഴക്കിട്ടപ്പോൾ സഹോദരിയുടെ പക്ഷം ചേർന്ന പിതാവിനെ ഉറങ്ങിക്കിടന്നപ്പോൾ വെട്ടിക്കൊന്നു; ഗാസിയാബാദിൽ യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveലക്നൗ ∙ ഉത്തർപ്രദേശിലെ ലോണി അശോക് വിഹാറിൽ 58കാരനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരനായ മകൻ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ്…

    മുതലാളീ…, ജീവനക്കാർക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ

    Spread the love

    Spread the loveസൂറത്ത്∙ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ നല്‍കുന്ന തൊഴിലുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്.   രാം സ്വരൂപ് വനിതാ ജീവനക്കാര്‍ക്ക് ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *