ചർച്ച പരാജയം: നാളെ ബാങ്ക് പണിമുടക്ക്

Spread the love

ന്യൂഡൽഹി ∙ ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാൽ 4 ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെടാം. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഒട്ടേറെ കക്ഷികൾ ഉൾപ്പെട്ട വിഷയമായതിനാൽ വിശാലമായ കൂടിയാലോചനകൾ വേണമെന്നാണ് സർക്കാർ നിലപാട്.

 

ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം മരവിപ്പിച്ചിരുന്നു. 2024 മാർച്ചിൽ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ പിന്നീടു നടപടിയെടുത്തില്ല.

 

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15നാണ്.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *