അപകീർത്തിപ്പെടുത്തിയെന്ന് അൻസിബ; നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി

Spread the love

കൊച്ചി ∙ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. എറണാകുളം മജിസ്ട്രേട്ട് കോടതിയാണ് അൻസിബയുടെ ഹര്‍ജി പരിഗണിച്ചത്. നേരത്തെ അൻസിബയുടെ പരാതി വീണ്ടും കേൾക്കാനും കേസെടുക്കേണ്ട കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാനും ഹൈക്കോടതി മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകിയിരുന്നു. കേസെടുക്കാൻ പാലാരിവട്ടം പൊലീസിനാണ് നിർദേശം.

 

യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അൻസിബയുടെ ആരോപണം. മദ്യപിക്കാറുണ്ടെന്നും രാത്രി വൈകി മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും ലക്ഷ്മിപ്രിയ വിഡിയോയിലൂടെ പറഞ്ഞതായി അൻസിബ ഹർജിയിൽ ചൂണ്ടിക്കാട്ടി.

 

യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും അൻസിബ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് എറണാകുളം മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേട്ട് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകിയത്.

  • Related Posts

    അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, ‘രക്ഷപ്പെടാന്‍’ നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക സന്ദേശം പൊലീസിന് ലഭിച്ചു. മദ്യപിച്ചതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും ഓഡിയോ സന്ദേശത്തിലുണ്ട്. അപകടം ഉണ്ടായതിന് പിന്നാലെ പ്രതി സുഹൈല്‍ സജീവ് പിതാവിനെ വിളിച്ചതിന്റെ ശബ്ദസന്ദേശവും പൊലീസിന്…

    ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും യൂണിഫോമും ഇല്ല; സീറ്റ് ബെല്‍റ്റും ധരിച്ചില്ല; സ്‌കൂള്‍ ബസുകള്‍ക്ക് പിഴ

    Spread the love

    Spread the loveകൊച്ചി: എറണാകുളം എന്‍ഫോഴ്സ്‌മെന്റ്‌റ് ആര്‍.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 34 വാഹനങ്ങള്‍ക്ക് 57,250 രൂപ പിഴ…

    Leave a Reply

    Your email address will not be published. Required fields are marked *