ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

Spread the love

കൊച്ചി ∙ ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് പ്രതിയുടെ പിതാവിനെതിരെ കേസെടുത്തത്. പ്രതിയായ പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യത്തിൽ വിട്ടിരുന്നു.

 

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ ഉടമയ്ക്കെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199 എ(2) വകുപ്പു പ്രകാരമാണ് കേസ്. മൂന്നു വർ‍ഷത്തെ തടവും 25000 രൂപ പിഴയും വിധിക്കാവുന്നതാണ് ഈ വകുപ്പ്.

 

അതിനിടെ, പ്രതിയായ പതിനേഴുകാരൻ വാഹനമോടിച്ചിരുന്നത് മണിക്കൂറിൽ 100 കിലോമീറ്ററിനു മുകളിൽ വേഗതിയിലായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് വ്യക്തമാക്കി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിടാനും തീരുമാനിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് ജില്ലാ കോടതിയെ സമീപിക്കും. കേസിൽ‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും കമ്മിഷണർ വ്യക്തമാക്കി. പിന്നീട് പതിനേഴുകാരന്റെ ഫോണിൽനിന്ന് വാഹനം 100 കിലോമീറ്ററിനു മുകളിൽ വേഗതയിലാണ് സഞ്ചരിച്ചതെന്നതിനു തെളിവു ലഭിച്ചു. ഇതോടെ അമിത വേഗത്തിനും കുറ്റകരമായ നരഹത്യ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു. തുടർന്ന് പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കിയെന്നും കമ്മിഷണർ പറഞ്ഞു.

  • Related Posts

    പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.   തിങ്കളാഴ്ച…

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    Spread the love

    Spread the loveതൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ…

    Leave a Reply

    Your email address will not be published. Required fields are marked *