ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം വീട്ടുപടിക്കൽ കസേരയിൽ കിടത്തിയ നിലയിൽ

Spread the love

ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 25 കാരൻ പിടിയിൽ. പ്രകാശം ജില്ലയിലെ ചദൽവാഡ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹൈദരാബാദിൽ ദിവസവേതന തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കായി പോയതിനാൽ കുട്ടി മുത്തശ്ശിക്കൊപ്പമായിരുന്നു.

 

മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ ഇതേ കോളനിയിൽ താമസിക്കുന്ന ആനന്ദ് എടുത്തു കൊണ്ടുപോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് ഇയാൾ കുട്ടിയെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. പീഡനത്തിനിടെ കുട്ടിക്ക് കഠിനമായ രക്തസ്രാവമുണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം മറച്ചുവയ്‌ക്കാൻ പ്രതി കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീടിനു മുന്നിലെ കസേരയിൽ കിടത്തിയ ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

 

കസേരയിൽ ചലനമറ്റ നിലയിൽ കുട്ടിയെ കണ്ട് ഭയന്ന മുത്തശ്ശി അയൽക്കാരെ വിവരമറിയിച്ചു. ഉടൻതന്നെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച പുലർച്ചെ പ്രതിയായ ആനന്ദിനെ പിടികൂടി. ഇയാളെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പ്രദേശവാസികളും ദേശീയപാത ഉപരോധിച്ചു. പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്നും ഇത്തരം ക്രൂരതകൾ ഇനിയൊരു കുട്ടിക്കും സംഭവിക്കാതിരിക്കാൻ ശക്തമായ നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

 

പെൺകുട്ടിയുടെ മൃതദേഹം റോഡിൽവച്ച് ഉപരോധിച്ച നാട്ടുകാർ, ആവശ്യങ്ങൾ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന് നിലപാടെടുത്തു. പ്രതിഷേധത്തെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി മൂന്നു കിലോമീറ്ററോളം ദൂരം ഗതാഗതം സ്തംഭിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും പോക്സോ ‌നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.

  • Related Posts

    ഹോട്ടൽ മുറിയിലേക്ക് കയറിയ നവവധു കുഴഞ്ഞുവീണു, പിന്നാലെ മരണം; ദുരൂഹമായി ആ അഞ്ച് നിമിഷങ്ങൾ

    Spread the love

    Spread the loveഝാൻസി ∙ ഹോട്ടൽ മുറിയിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മുസ്കാൻ സിമോലിയ (28) ആണ് ഉത്തര്‍പ്രദേശിലെ ഝാൻസിയിലുള്ള ഒരു ഹോട്ടലിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ…

    ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ എംപിവി വരുന്നു. മൂന്ന് നിരകളുള്ള ഫാമിലി യൂട്ടിലിറ്റി വെഹിക്കിള്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈഎംസി എന്ന് കോഡ് നെയിം നല്‍കിയിരിക്കുന്ന ഈ വാഹനത്തിന്റെ റോഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.…

    Leave a Reply

    Your email address will not be published. Required fields are marked *