‘ലീക്ക് ആയ എന്റെ സ്വകാര്യദൃശ്യം ഡ്രൈവർക്കും സഹായിക്കും അയച്ചുകൊടുത്തു, ഭയന്നുപോയ നിമിഷം’; വെളിപ്പെടുത്തി രാധിക ആപ്തെ

Spread the love

ബോൾഡ് കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ നിലപാടുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ ബോളിവുഡ് താരം രാധിക ആപ്‌തെ, തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ അനുഭവത്തെക്കുറിച്ച് മനസ് തുറക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമായി ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ ചോർന്ന സംഭവം തന്നിൽ ഉണ്ടാക്കിയ ആഘാതവും ഭയവുമാണ് താരം വെളിപ്പെടുത്തിയത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു രാജ്യാന്തര പ്രൊജക്റ്റിലെ രംഗങ്ങളായിരുന്നു അത്. ചിത്രം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ആ ഭാഗം ചോരുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ ചോർന്നതോടെ ദിവസങ്ങളോളം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിപ്പോയെന്ന് രാധിക, നടി നേഹ ദൂപിയയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു.

 

‘‘ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ ഞാൻ ശരിക്കും ഭയന്നുപോയി. നാല് ദിവസത്തോളം എനിക്ക് വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ പറ്റിയില്ല. ഒറ്റയ്ക്കായിരുന്നു ആ സമയത്ത് ഫ്ലാറ്റിൽ താമസം. കാണുന്ന ആളുകൾ പ്രകോപിതരായി എന്റെ വീട്ടിലേക്ക് വരുമോ എന്ന പേടിയായിരുന്നു മനസ്സിൽ.

 

പ്രശ്‌നം എന്തെന്നാൽ, ഇത്തരം കാര്യങ്ങളുടെ ആഘാതം വളരെ വേഗത്തിൽ നമ്മുടെ വ്യക്തിജീവിതത്തെയും വീടിനെയും ബാധിച്ചേക്കാം. ആർക്കെങ്കിലും അതുകണ്ട് അനിഷ്ടം തോന്നിയാൽ അവർ നിങ്ങളുടെ വീടിനു മുന്നിലെത്തി ഡോർബെൽ അടിക്കാൻ സാധ്യതയുണ്ട്.

 

എന്റെ സ്‌റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ വീഡിയോ ക്ലിപ്പ് വീണ്ടും വീണ്ടും കാണുകയും, ‘നിങ്ങൾ അവളുടെ വീട്ടിലേക്കാണോ പോകുന്നത്?’ എന്ന് അവരോട് ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാര്യം എനിക്കോർമ്മയുണ്ട്. എന്റെ ഫ്ലാറ്റിലെ വാച്ച്മാൻ പോലും ആ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടായിരുന്നു. എന്നെ അവർ ആ ചിത്രങ്ങളുടെ കണ്ണിലൂടെ മാത്രം വിലയിരുത്തുമോ എന്ന ഭയം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.”

 

ഞാൻ എന്റെ ഡ്രൈവറെയും സ്‌പോട്ട് ദാദയെയും വിളിച്ച് കാര്യം പറഞ്ഞു. ‘ഇങ്ങനെ ഒരു വിഡിയോ ചോർന്നിട്ടുണ്ട്. നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഞാൻ അയച്ചു തരാം. അത് കണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ, എന്നെ സംരക്ഷിക്കാൻ തയാറാണെങ്കിൽ മാത്രം എന്റെ കൂടെ ജോലി ചെയ്താൽ മതി. ഇല്ലെങ്കിൽ ഇപ്പോഴത്തെ ശമ്പളവും വാങ്ങി പോകാം’ എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ അവർ രണ്ടുപേരും എനിക്കൊപ്പം നിൽക്കുമെന്നും എന്നെ നോക്കിക്കൊള്ളാമെന്നും ഉറപ്പു നൽകി.’’ രാധിക പറയുന്നു.

 

അഭിനേതാക്കൾ ഒരു സിനിമയ്ക്കായി അനുമതിയോടെ ചെയ്യുന്ന സ്വകാര്യ രംഗങ്ങളും, പിന്നീട് അത് അവരുടെ അനുമതിയില്ലാതെ സൈബർ ഇടങ്ങളിലേക്ക് ചോരുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി രാധിക പറഞ്ഞു. ഒരു പ്രൊഫഷണൽ സെറ്റിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ നിയന്ത്രണമില്ലാതെ പ്രചരിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ സ്വകാര്യതയെയും വീടിന്റെ സുരക്ഷയെയും എങ്ങനെയെല്ലാം ബാധിക്കുമെന്നതിന്റെ അനുഭവമാണ് തനിക്കുണ്ടായതെന്നും താരം കൂട്ടിച്ചേർത്തു.

 

അതേസമയം നടിയുടെ വെളിപ്പെടുത്തലിൽ വലിയ വിമർശനവും ഉയരുന്നുണ്ട്. ആ ദൃശ്യങ്ങളിലേത് സ്വകാര്യമായി സംഭവിച്ച ഒന്നല്ലെന്നും കരാർ ഒപ്പിട്ട് പ്രതിഫലം വാങ്ങിയ ജോലിയിൽ നിന്നുള്ളതാണെന്നും ഗരിമ എന്നൊരു എക്സ് യൂസർ അഭിപ്രായപ്പെടുന്നു.

 

‘‘രാധിക ആപ്‌തെ ക്യാമറയിൽ വസ്ത്രമുയർത്തി, അനുരാഗ് കശ്യപിന്റെ ഹ്രസ്വചിത്രത്തിൽ പൂർണമായി ശരീരം പ്രദർശിപ്പിച്ചു, ആ ക്ലിപ്പ് ചോർന്ന് വർഷങ്ങളോളം പ്രചരിക്കാൻ അനുവദിച്ചു, എന്നിട്ട് വർഷങ്ങളായി ഇന്റർനെറ്റിൽ കറങ്ങിനടന്ന അതേ ദൃശ്യം കാവൽക്കാരനും ഡ്രൈവറും കണ്ടപ്പോൾ ഞെട്ടിയതായി ഭാവിച്ചു.

 

ആ രംഗം നിങ്ങൾ തിരഞ്ഞെടുത്തതാണ്. അവിടെ നിന്ന്, വസ്ത്രമുയർത്തി, നിങ്ങൾ അവർക്ക് ആ ഷോട്ട് നൽകി. അത് ‘നിങ്ങൾക്ക് സംഭവിച്ച സ്വകാര്യ ദൃശ്യമല്ല’. നിങ്ങൾ ഒപ്പിട്ട, പ്രതിഫലം പറ്റിയ, പിന്നീട് ‘വിമോചനപരമെന്ന്’ വിശേഷിപ്പിച്ച ഒരു ജോലിയാണത്. ‘പർച്ചേദ്’, ‘മാഡ്ലി’ തുടങ്ങിയ സിനിമകളിലും നിങ്ങൾ അത് തുടർന്നു ചെയ്തുകൊണ്ടിരുന്നു.

 

എന്നാൽ നിങ്ങളുടെ ഗേറ്റ് തുറന്നുതരുന്നവരും കാറോടിക്കുന്നവരുമായ ആളുകൾ അതേ ക്ലിപ്പ് കണ്ട നിമിഷം, നിങ്ങൾ നാല് ദിവസത്തേക്ക് വീടിനുള്ളിൽ ഒതുങ്ങിക്കൂടി, ജീവനക്കാരെ ഒരു സുരക്ഷാ ഭീഷണിയെപ്പോലെ പരിശോധിക്കാൻ തുടങ്ങി. ‘നിങ്ങളിത് കണ്ടോ? നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ശമ്പളം വാങ്ങി പൊക്കോളൂ.’ – അത് മാനസികാഘാതമല്ല. പ്രേക്ഷകർ ഇരുണ്ട തിയറ്ററിൽ മാത്രമല്ല ഇരിക്കുന്നത് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞതാണ്.

 

നിങ്ങൾക്ക് ആ വേഷം വേണമായിരുന്നു. ‘ധീര’ എന്ന് വിളിച്ചുള്ള പ്രശംസ നിങ്ങൾക്ക് വേണമായിരുന്നു. എന്നാൽ ക്യാമറ കണ്ട അതേ രീതിയിൽ നിങ്ങളുടെ ചുറ്റും ജീവിക്കുന്ന ആളുകൾ നിങ്ങളെ കാണുന്നത് നിങ്ങൾ ആഗ്രഹിച്ചില്ല, അത്രമാത്രം.’’–ഗരിമ എക്സിൽ കുറിച്ചു.

  • Related Posts

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    Leave a Reply

    Your email address will not be published. Required fields are marked *