ട്രെയിനിലെ സീരിയൽ കില്ലർ പിടിയിൽ; എത്തുന്നത് ഉദ്യോഗസ്ഥരുടെ വേഷത്തിൽ, ഇരകളെ ട്രാക്കിലേക്ക് തള്ളിയിടും

Spread the love

പട്ന ∙ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും അപായപ്പെടുത്തുകയും ചെയ്യുന്ന യുവാവ് പിടിയിൽ. ബിഹാറിലെ ബക്സറിൽ നിന്നുമാണ് രോഹിത് എന്ന പ്രതിയെ റെയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വൈശാലി നിവാസിയായ നിതിൻ കുമാറിന്റെ (21) മരണവുമായി ബന്ധപ്പെട്ടാണ് രോഹിത് തിവാരി അറസ്റ്റിലായത്. രോഹിത് സമാനമായ കുറ്റകൃത്യങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

 

പണം ആവശ്യപ്പെട്ടശേഷം ഇരകളെ ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിയുന്നതാണ് രോഹിതിന്റെ ശീലം. സെപ്റ്റംബർ 19 ന് ദനാപൂർ സ്പെഷൽ ട്രെയിനിൽ ഹൈദരാബാദിലേക്ക് പോയ നിതിൻ കുമാറാണ് രോഹിതിന്റെ ഇരയായത്. ട്രെയിനിൽ വച്ച് നിതിന്റെ കൈകാലുകൾ കൂട്ടിക്കെട്ടിയാണ് രോഹിത് പുറത്തേക്ക് തള്ളിയത്. അതേസമയം നിതിന്റെ കുടുംബത്തോട് 17,000 രൂപ ഫോണിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ട്രെയിനിൽ പുകവലിച്ചതിനുള്ള പിഴയാണ് ഈ തുക എന്നാണ് കുടുംബത്തോട് പറഞ്ഞത്. പണം ഓൺലൈനിലൂടെ കുടുംബം അയച്ചുകൊടുത്തു. പണം ലഭിച്ചെങ്കിലും നിതിൻ കുമാറിന്റെ മൃതദേഹം കൈകാലുകൾ കയർകൊണ്ട് ബന്ധിച്ച നിലയിൽ ബക്സറിൽനിന്നും ലഭിച്ചു.

 

നിതിന്റെ മരണത്തിൽ കുടുംബം പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബക്സർ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. 2024ലും സമാനമായ രണ്ട് കുറ്റകൃത്യങ്ങൾ ബക്സറിൽ നടന്നായി കണ്ടെത്തി. രണ്ടുപേരെ ട്രെയിനിൽനിന്നും തള്ളിയിട്ട് പരുക്കേൽപ്പിച്ച കേസിൽ പ്രതിയായ രോഹിത് രണ്ട് മാസം മുൻപ് ജയിലിൽനിന്നും പുറത്തിറങ്ങിയെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് വാരാണസിയിൽനിന്നും രോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം സെപ്റ്റംബർ 9 ന് ബിഹ്തയ്ക്കും ദനാപുർ റെയിൽവേ സ്റ്റേഷനുകൾക്കുമിടയിയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈലാഷ് കുമാറിന്റെ മരണത്തിലും രോഹിതിനു പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

വേഷപ്രച്ഛന്നനായിട്ടാണ് രോഹിത് ട്രെയിനിൽ കയറുന്നത്. പൊലീസ്, ആർപിഎഫ് ഉദ്യോഗസ്ഥരായും റെയിൽവേ ഉദ്യോഗസ്ഥനായും ഇയാൾ വരും. ശേഷം വാതിലിനു അടുത്തായി ഒറ്റയ്ക്ക് നിൽക്കുന്നവരെ ലക്ഷ്യമിടും. ഭിന്നശേഷിക്കാരെയും കുട്ടികളെയും ഇയാൾ പണം തട്ടിയെടുക്കാൻ ഇരയാക്കിയിട്ടുണ്ട്. പലപ്പോഴും ലഹരി ഉപയോഗിച്ചവരയൊണ് ലക്ഷ്യമിട്ടിരുന്നത്. ട്രെയിനുകളിൽ പുകവലിക്കുന്നതിന് പിഴ ചുമത്തുന്നതും ഇയാളുടെ പതിവായിരുന്നു. പണം നൽകാൻ മടിക്കുന്നവരെ ആക്രമിക്കുന്നതായിരുന്നു പതിവ്.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *