തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

Spread the love

അഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു. സ്പ്രിങ് ഘടിപ്പിച്ച പ്രത്യേക സംവിധാനമാണ് ഈ ഫാനുകളിലുള്ളത്. ഫാനിന്റെ ഹുക്കിൽ 10 കിലോഗ്രാമിൽ കൂടുതൽ ഭാരം അനുഭവപ്പെട്ടാൽ ഉടൻ, ഫാൻ സീലിങ്ങിൽ നിന്നും വേർപെടുകയും, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് താഴേക്ക് പതിക്കുകയും ചെയ്യും. തൂങ്ങിമരണശ്രമങ്ങൾ പൂർണമായും പരാജയപ്പെടുത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. കിഷോർസിങ് ചാവ്ദ പറഞ്ഞു.

 

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ആത്മഹത്യ നിരക്ക് വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടിയെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഫാനുകളുടെ സുരക്ഷാ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരമായ പരിശോധനകൾ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. കേവലം ഉപകരണങ്ങൾ മാറ്റിയതുകൊണ്ട് മാത്രം വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും, കൃത്യമായ കൗൺസിലിങ്ങും സമ്മർദവുമില്ലാത്ത പഠനാന്തരീക്ഷവും ഒരുക്കുകയാണ് യഥാർഥ പരിഹാരമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

  • Related Posts

    നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോ‍ഡ് ചെയ്തു; പിന്നാലെ തർക്കം: വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച് സഹപാഠി

    Spread the love

    Spread the loveമുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു…

    ഇൻസ്റ്റഗ്രാമിൽ ആഡംബര ജീവിതം, വനിതാ കോൺസ്റ്റബിൾമാർക്ക് വിവാഹ വാഗ്ദാനം; 24 ലക്ഷം തട്ടി: യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveന്യൂഡൽഹി ∙ ഇൻസ്റ്റഗ്രാമിൽ ആഡംബര ജീവിതം നയിച്ച് വനിതാ കോൺസ്റ്റബിൾമാരെ പ്രണയക്കുടുക്കിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടിയ 23 വയസ്സുകാരൻ അറസ്റ്റിൽ. ബുരാരി സ്വദേശിയായ വിക്രാന്ത് തോമറാണ് അറസ്റ്റിലായത്. ഏകദേശം ഇരുപതോളം വനിതാ കോൺസ്റ്റബിൾമാരെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *