ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞു

Spread the love

കോതമംഗലം: എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

 

ഇന്ന് പുലർച്ചെ 2:30-ഓടെയാണ് ദാരുണമായ കൊലപാതകം നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.

 

കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

 

പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുഞ്ഞമ്മയുടെ മൃതദേഹം. വീട്ടിൽ തന്നെയുണ്ടായിരുന്ന കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    വനിതാ പ്രീമിയര്‍ ലീഗ് താരലേലം കൊച്ചിയില്‍; കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍

    Spread the love

    Spread the loveകൊച്ചി: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി 20 താരലേലം ബുധനാഴ്ച കൊച്ചിയില്‍. 27 സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് 146 താരങ്ങളാണ്. ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ് വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്. 2027 ജനുവരി 14 മുതല്‍ ഫെബ്രുവരി…

    ‘മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം; ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം; കുട്ടികള്‍ക്ക് മൊബൈല്‍ വേണ്ട’

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ തടയുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതുള്‍പ്പടെ സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കള്‍ കുട്ടികളുടെ ബാഗുകളില്‍ ഇല്ലെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *