4 വയസുകാരൻ ട്രെയിൻ മാറി കയറി; ഒടുവിൽ.

Spread the love

കോഴിക്കോട്: തലശ്ശേരിയിലേക്കു പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവേ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാല് വയസുകാരന് ടിടിഇ രക്ഷകനായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. പാനൂർ സ്വദേശികളുടെ മകനാണ് ട്രെയിൻ മാറിക്കയറിയത്.

 

കോഴിക്കോട് പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതിനിടെ ഐസ്‍ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസിൽ കുട്ടി കയറിയത്. പിന്നാലെ ട്രെയിൻ പ്ലാറ്റ്ഫോം വിടുകയും ചെയ്തു. പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല.

 

ജനശതാബ്ദി എക്സ്പ്രസിൽ ഡി 8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചു നിൽക്കുന്നതു കണ്ട ടിടിഇ എൻഎ പ്രതീഷ് വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൺട്രോൾ റൂം വഴി പ്രതീഷ് കുമാറിനെ അറിയിക്കുകയും ചെയ്തു.

 

കുട്ടിയെ ടിടിഇയ്ക്ക് കിട്ടിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്തു. ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ കുട്ടിയെ ടിടിഇ തിരൂർ ആർപിഎഫിനെ ഏൽപ്പിച്ചു. വൈകാതെ മാതാപിതാക്കൾ മറ്റൊരു ട്രെയിനിൽ തിരൂരിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.

  • Related Posts

    ‘മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം; ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം; കുട്ടികള്‍ക്ക് മൊബൈല്‍ വേണ്ട’

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ തടയുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതുള്‍പ്പടെ സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കള്‍ കുട്ടികളുടെ ബാഗുകളില്‍ ഇല്ലെന്ന്…

    ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

    Spread the love

    Spread the loveതിരുവനന്തപുരം :ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് കൂടിയിരിക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *