മഴ കാരണം മത്സരങ്ങള്‍ മുടങ്ങി, കാമുകിക്കൊപ്പം ജപ്പാനിൽ കറങ്ങാനിറങ്ങി ഇന്ത്യൻ താരം, രൂക്ഷവിമർശനം

Spread the love

നഗോയ∙ ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം മഴ കാരണം മുടങ്ങിയതോടെ കാമുകിയുമൊത്ത് നഗോയ നഗരത്തിൽ കറങ്ങാനിറങ്ങി ഇന്ത്യൻ‍ പേസർ അർഷ്ദീപ് സിങ്. നഗോയ കൊട്ടാരത്തിനു മുന്നിൽ കാമുകി സമ്രീൻ കൗറുമൊത്ത് നിൽക്കുന്ന ചിത്രം അർഷ്ദീപ് സിങ് തന്നെയാണ് ഇൻസറ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെ രൂക്ഷവിമർശനമാണ് അർഷ്ദീപ് സിങ്ങിനെതിരെ ഉയരുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളിൽ കാമുകിമാരെയും കുടുംബത്തെയും ഒപ്പം കൂട്ടുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്കു നിയന്ത്രണങ്ങളുണ്ട്.

 

ഏഷ്യൻ ഗെയിംസ് സംഘാടകർ ഒരുക്കുന്ന താമസ സൗകര്യങ്ങൾ വേണ്ടെന്നു വച്ച് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നഗോയയിൽ താമസിക്കുന്നത്. ബിസിസിഐ സ്വന്തം ചെലവിലാണ് ക്രിക്കറ്റ് താരങ്ങൾക്ക് ഉയർന്ന നിലവാരമുള്ള താമസം ഉറപ്പുവരുത്തിയത്. ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ അത്‍ലീറ്റുകൾ കണ്ടെയ്നർ മുറികളിലും കപ്പലിലെ ഇടുങ്ങിയ സൗകര്യങ്ങളിലും കഴിയുമ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു മാത്രം പതിവു പോലെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ താമസം ലഭിച്ചത്.

 

ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ഇന്ത്യൻ ടീമിന്റെ യാത്രകളും ഡ്രസിങ് റൂം ദൃശ്യങ്ങളും റീലായി പ്രത്യക്ഷപ്പെട്ടതോടെ അർ‍ഷ്ദീപ് സിങ്ങിന് ബിസിസിഐ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. സമ്രീൻ കൗറും ജപ്പാനിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 5.9 മില്യൻ ആളുകളാണ് അർഷ്ദീപിനെ പന്തുടരുന്നത്. സമ്രീൻ കൗറിന് 4.5 മില്യൻ ആരാധകരുമുണ്ട്.

 

കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ മത്സരം ഉപേക്ഷിച്ചത്. ദിവസം മുഴുവൻ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുള്ളതോടെയാണ് അധികം കാത്തിരിക്കാതെ തന്നെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.ജപ്പാനിലെ നിഷിൻ കൊറോഗി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. ഇവിടെ തന്നെ നടക്കേണ്ടിയിരുന്ന പാക്കിസ്ഥാൻ– ഹോങ്കോങ് ആദ്യ ക്വാർട്ടർ ഫൈനലും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇതോടെ ഐസിസി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും സെമിഫൈനലിലേക്ക് മുന്നേറി. ഒക്ടോബർ 1നു നടക്കുന്ന സെമിഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.

 

ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിലുള്ള 15 അംഗ ഇന്ത്യൻ ടീമാണ് ഏഷ്യൻ ഗെയിംസിനായി എത്തിയിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്. ടൂർണമെന്റിൽ നേരിട്ട് ക്വാർട്ടറിലെത്തിയ ടീമുകളിൽ ഇന്ത്യയും ബംഗ്ലദേശും മാത്രമാണ് ഒന്നാംനിര ടീമിനെ ഏഷ്യൻ ഗെയിംസിന് അയച്ചിരിക്കുന്നത്.

  • Related Posts

    മൃഗശാലയിലെ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    Spread the love

    Spread the loveലണ്ടൻ∙ യുകെയിലെ യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെടുന്നതിന് മുൻപ് കടുവയുടെ കൂടിന് സമീപത്ത് വച്ച് ഇയാൾ ചിത്രം പകർത്താൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച…

    എന്റെ ഭർത്താവ് 19 വർഷം മുൻപേ ‘ലോക ചാംപ്യൻ’: കരീനയുടെ ‘തള്ള്’ കേട്ട് അന്തംവിട്ട് എഫ്1 ചാംപ്യൻ

    Spread the love

    Spread the loveസിംഗപ്പൂർ സിറ്റി ∙ ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായി ബോളിവുഡ് താരം കരീന കപൂർ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ. സിംഗപ്പൂർ ഗ്രാൻപ്രിക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. ഇതിലെ പ്രസക്തഭാഗങ്ങൾ ഗൂഗിൾ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *