മുട്ടിൽ മരംമുറിക്കേസ്: വരും; സമഗ്ര അന്വേഷണം

Spread the love

കോഴിക്കോട് ∙ വിവാദമായ മുട്ടിൽ മരംമുറിക്കേസിനു വഴിയൊരുക്കിയ റവന്യു ഉത്തരവ് പുറപ്പെടുവിച്ചതിലും അതിനുശേഷമുള്ള നടപടികളിലും ഗുരുതരമായ ചട്ടലംഘനങ്ങളും ഭരണപരമായ വീഴ്ചകളും സംഭവിച്ചതായി സർക്കാരിനു വിവരം. അന്നത്തെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കു നേരിട്ടുള്ള പങ്കുണ്ടെന്നും അവർക്കു വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നുമാണു പ്രാഥമികാന്വേഷണത്തിലെ സൂചന. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെയും (എസ്ഐടി) വിജിലൻസിനെയും ഉപയോഗിച്ച് ഇതേക്കുറിച്ചു സമഗ്ര അന്വേഷണം നടത്താൻ സർക്കാർ ഉടൻ തീരുമാനിച്ചേക്കും.

ഹൈക്കോടതി ഉത്തരവും നിയമോപദേശവും മറച്ചുവച്ച് റവന്യു മന്ത്രിയെ ഇരുട്ടിൽ നിർത്തിയാണ് വിവാദ ഉത്തരവ് (261–2020–റവന്യു, 24–10–2020) ഇറക്കിയതെന്നും കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനും ഉന്നത ഉദ്യോഗസ്ഥനും നേരിട്ടു ബന്ധപ്പെട്ടിരുന്നു എന്നും രേഖകളി‍ൽ നിന്നു വ്യക്തമായിട്ടുണ്ട്. മരം കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ എഴുതിയ കത്തും കണ്ടെത്തി.

 

പട്ടയഭൂമിയിലെ മരം മുറി അനുവദിക്കുന്നതു സംബന്ധിച്ച് ഇലക്ട്രോണിക് ഫയലായി നീങ്ങിയിരുന്ന ചർച്ചകൾ ഫിസിക്കൽ ഫയലാക്കി (പേപ്പർ ഫയൽ) മാറ്റിയതിനിടയിൽ ഒട്ടേറെ രേഖകളിൽ തിരിമറിയും കൂട്ടിച്ചേർക്കലുകളും നടന്നു. വനം വകുപ്പുമായുള്ള കൂടിയാലോചനയോ നിയമവകുപ്പിന്റെ പരിശോധനയോ ഇല്ലാതെ ഉത്തരവു പുറപ്പെടുവിച്ചതു സെക്രട്ടേറിയറ്റ് മാനുവലിന്റെ ലംഘനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാ ട്ടുന്നു.

 

വിവാദ ഉത്തരവിറങ്ങുന്നതിനു മുൻപു തന്നെ മരംമുറിക്ക് അനുമതി നൽകുന്ന സർക്കുലറിനെതിരെ ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. അഡീഷനൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ഫയൽ അയച്ചിരുന്നെങ്കിലും ഈ വിവരങ്ങളും കോടതിയുടെ ഇടക്കാല ഉത്തരവും മന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ച ഫയലിൽ ഉൾപ്പെടുത്തിയില്ല.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *