രാത്രി വാതില്‍ മുട്ടിയ സംവിധായകന്‍ കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്‌കര്‍

Spread the love

സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സ്വര ഭാസ്‌കര്‍. റൈസ് ആന്റ് ഫാള്‍ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിനിടെ സംവിധായകന്‍ രാത്രി വാതിലില്‍ മുട്ടിയെന്നും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സ്വരയുടെ വെളിപ്പെടുത്തല്‍. തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം.

 

”തനു വെഡ്‌സ് മനുവിന് തൊട്ടുപിന്നാലെയായിരുന്നു. എന്റെ വലിയ സിനിമ. ഞാനായിരുന്നു ആ സിനിമയിലെ നായിക. 56 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആദ്യം അയാള്‍ എന്നോട് പറഞ്ഞത് സംവിധായകര്‍ക്ക് അഭിനേതാക്കളെ ഇഷ്ടപ്പെടണം എന്നാണ്. പിന്നീട് അയാള്‍ എന്റെ സൗന്ദര്യത്തെക്കുറിച്ച് കവിതകള്‍ അയക്കാന്‍ തുടങ്ങി. ഞാന്‍ മാന്യമായാണ് പ്രതികരിച്ചത്” താരം പറയുന്നു.

 

ചിത്രത്തില്‍ സ്വരയും നായകനും തമ്മിലുള്ളൊരു പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും താരം പറയുന്നു. ”ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം നടനേയും കാമറാമാനേയും വിളിക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ചെയ്യാം. ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ” താരം പറയുന്നു.

 

”പിന്നെ ഞാന്‍ കാണുന്നത് സംവിധായകനും കാമറമാനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതാണ്. ഒരു കുപ്പിയുടെ പകുതി അവര്‍ തീര്‍ത്തിരുന്നു. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ. എങ്ങനെയാണ് 20 കളുടെ തുടക്കത്തിലുള്ളൊരു കൊച്ചു പെണ്‍കുട്ടി രണ്ട് മദ്യപര്‍ക്കൊപ്പം റിഹേഴ്‌സ് ചെയ്യുക? എനിക്കാകെ പേടിയായി. ഞാന്‍ അവിടെ നിന്നും പോയി”സ്വര പറയുന്നു.

 

”രാത്രി സംവിധായകന്‍ എന്റെ മുറിയില്‍ വാതില്‍ മുട്ടി. അയാള്‍ ആവര്‍ത്തിച്ച് വാതിലില്‍ ശക്തിയായി മുട്ടി. വാതില്‍ പൊളിഞ്ഞു വീഴുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്നോട് ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അയാള്‍ തെറി പറയുകയും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഞാന്‍ അയാളുടെ മുഖത്ത് നോക്കി നോ പറഞ്ഞു. നിങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണെന്ന് പറഞ്ഞു. എനിക്ക് കൂടുതലൊന്നും ചെയ്യാനായില്ല. അയാള്‍ ആ സിനിമയുടെ സംവിധായകനായിരുന്നു” എന്നും സ്വര പറയുന്നു.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *