ചികിത്സയ്ക്കെത്തിയ വീട്ടമ്മ മരിച്ചു; ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി

Spread the love

കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ചു. ചികിത്സപ്പിഴവെന്നു ബന്ധുക്കൾ. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) യാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്. ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

 

കഴിഞ്ഞ 18 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ സംബന്ധിച്ച് ഹസീനയ്ക്കു താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. 3–ാം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിട്ടതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ എത്തിയശേഷം കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ മൂലമാണു പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീടു വീട്ടിലെത്തിയ ഹസീനയ്ക്കു ബുദ്ധിമുട്ടുകൾ കൂടിയതിനെത്തുടർന്ന് 27 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

 

മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പറഞ്ഞു. അതേസമയം, പരാതി ലഭിച്ചാൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് ചങ്ങനാശേരി പഴയപള്ളി ടൗൺ ജുമാ മസ്ജിദിൽ നടക്കും. ഭർത്താവ് ഹസൻ കുഞ്ഞ്, മക്കൾ: ഹന്ന, ആസിഫ്.

  • Related Posts

    ‘നിന്റെ അച്ഛൻ എവിടെയെടാ?’: 3 പേർ മരിച്ച അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കു മർദനം

    Spread the love

    Spread the loveനെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ, കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ…

    ഇന്ദ്രാമേനോനായി പീഡനക്കേസിലെ പ്രതി; യുവാവിന്റെ 35 ലക്ഷം തട്ടിയെടുത്ത ലത നായർ പിടിയിൽ

    Spread the love

    Spread the loveകൊച്ചി ∙ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *