‘പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന്’: വ്യാജ ഐഡിയുമായി സെക്രട്ടേറിയറ്റിലെത്തി മന്ത്രിയെ കണ്ടു; യുവതി ഡൽഹിയിൽ പിടിയിൽ

Spread the love

ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്നു പരിചയപ്പെടുത്തി ബംഗാൾ സെക്രട്ടേറിയറ്റിനുള്ളിൽ കയറി മന്ത്രിയെ കണ്ട യുവതി പിടിയിൽ. ബുധനാഴ്ചയാണ് വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് അകങ്ഷ വിദ്യാർഥി (30) ബംഗാൾ പൊതുമരാമത്ത് മന്ത്രി ഡോ. അജയ് കുമാർ പോഡ്ഡറയുമായി കൂടിക്കാഴ്ച നടത്തിയത്.

 

സംഭാഷണം നടത്തവേ മന്ത്രിക്കുണ്ടായ സംശയമാണു യുവതിയെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കാരണമായത്. യുവതിയുടെ വിവരങ്ങൾ മന്ത്രി ചോദിക്കാൻ ആരംഭിച്ചതോടെ അവർ പെട്ടെന്നു സ്ഥലം വിട്ടു. തുടർന്ന് മന്ത്രിയുടെ ഓഫിസിൽനിന്നു വിവരം പൊലീസിനു കൈമാറി. പിന്നാലെ നടന്ന അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ആരംഭിച്ചതായി മനസ്സിലാക്കി. ആൾമാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ നിർമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബംഗാൾ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

 

വ്യാഴാഴ്ച ബംഗാളിൽനിന്ന് പൊലീസ് സംഘം ഡൽഹിയിലെത്തി യുവതിയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആൾമാറാട്ടം നടത്തിയത് എന്തിനാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി യുവതിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഹൗറ സിറ്റി പൊലീസ് അറിയിച്ചു.

  • Related Posts

    വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

    Spread the love

    Spread the loveഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.   പവർ ബാങ്കിനുണ്ടായ…

    ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

    Spread the love

    Spread the loveന്യൂ‍ഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ…

    Leave a Reply

    Your email address will not be published. Required fields are marked *