അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

Spread the love

ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മുന്നില്‍. 11270 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 8630 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എന്ന പദവി ഇക്കൊല്ലവും എംഎ യൂസഫലി നിലനിര്‍ത്തി.

 

പട്ടികയില്‍ 47-ാം സ്ഥാനത്താണ് എംഎ യൂസഫലി. 575 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. 900 കോടി ഡോളര്‍ ആസ്തിയുള്ള മുത്തൂറ്റ് കുടുംബം ഇതിലും മുന്നിലാണെങ്കിലും ( 24-ാം സ്ഥാനത്ത്) വ്യക്തിഗത ആസ്തിയില്‍ യൂസഫലി തന്നെയാണ് ഒന്നാമന്‍. ജോയ് ആലുക്കാസ് 540 കോടി ഡോളര്‍, രവി പിള്ള 410 കോടി ഡോളര്‍, സണ്ണി വര്‍ക്കി 400 കോടി ഡോളര്‍, പിഎന്‍സി മേനോന്‍ 390 കോടി ഡോളര്‍, ടി എസ് കല്യാണരാമന്‍ 365 കോടി ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളി സമ്പന്നര്‍.

 

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സാവിത്രി ജിന്‍ഡാല്‍ ആണ്. 3980 കോടി ഡോളര്‍ ആണ് ആസ്തി. ലക്ഷ്മി മിത്തല്‍, സുനില്‍ മിത്തല്‍, സൈറസ് പൂനാവാല, ശിവ് നാടാര്‍, ദിലീപ് സാങ് വി, കുമാര്‍ ബിര്‍ള, ഹിന്ദുജ കുടുംബം എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

  • Related Posts

    സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

    Spread the love

    Spread the loveന്യൂഡൽഹി: തലസ്ഥാനത്ത് സമാധാനപരമായി ഒത്തുകൂടുന്ന പ്രതിഷേധക്കാരെ പൊലീസ് അനധികൃതമായി തടങ്കലിൽ വെക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. കോക്രോച്ച് ജനതാ പാർട്ടിയുടെയും (സിജെപി) പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുമെതിരായ ഹർജികൾ…

    20ഓളം പേർ സിവിൽഡ്രസിൽ വീട്ടിൽ അതിക്രമിച്ചു കയറി, ബെഡ്‌റൂമിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി, രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ- ധ്രുവ് റാഠി

    Spread the love

    Spread the loveന്യൂഡൽഹി: പോലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നില്ലെന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പ്രസിദ്ധ യൂട്യൂബർ ധ്രുവ് റാഠി. താൻ വിദേശ പാസ്‌പോർട്ട് ഉടമയാണെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നുമുള്ള പ്രചരണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം എക്സിൽ പങ്കുവെച്ച വീഡിയോയിൽ തന്റെ പാസ്പോർട്ടും ഉയർത്തികാട്ടി. താൻ ഒരു ഇന്ത്യൻ പൗരനാണെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *