‘ഇഷ്ട വസ്ത്രം മൗലികാവകാശം’; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന കൊല്ലം നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂള്‍ മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായര്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവിലാണ് ഹൈക്കോടിയുടെ പരാമര്‍ശം.

 

ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ മറ്റൊരാള്‍ക്കോ സമൂഹത്തിനോ അവകാശമില്ല. മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തഃസ്സ് നിശ്ചയിച്ചിരിക്കുന്നത്. മാന്യമായ രീതിയില്‍ ചുരിദാര്‍ ധരിക്കുന്നത് ഒരാളുടെ പദവിയെയോ കാര്യക്ഷമതയെയോ കുറച്ചുകാണിക്കുന്നില്ല.

 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍ പ്രകാരം അധ്യാപകര്‍ക്ക് സ്‌കൂളില്‍ ചുരിദാര്‍ ധരിക്കാനുള്ള അനുമതി ഉണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. ഈ കേസില്‍, ഹര്‍ജിക്കാരിയെ ഇനിയും മാനേജര്‍ തടസപ്പെടുത്തിയാല്‍ സംരക്ഷണം നല്‍കാന്‍ കൊട്ടാരക്കര പോലീസിനോട് കോടതി നിര്‍ദേശിച്ചു. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ട അധികാരിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

  • Related Posts

    ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

    Spread the love

    Spread the loveലാസ: ടിബറ്റിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഭൂചലനത്തിൽ 300 വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിനുവയാണ്…

    4 ഭാര്യമാർ, 58 മക്കൾ, ചുറ്റും ദാരിദ്ര്യം മാത്രം; അഫ്ഗാനിലെ നരകജീവിതത്തെക്കുറിച്ച് ഒരു പിതാവിന്റെ തുറന്നുപറച്ചിൽ!

    Spread the love

    Spread the loveകാബൂൾ: ‘എനിക്ക് 70 മക്കൾ ഉണ്ടായിരുന്നു, 12 പേർ മരിച്ചു. ചെറിയ പ്രായമായതിനാൽ കുട്ടികളെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്ന് എന്റെ ഭാര്യമാർക്ക് അറിയില്ലായിരുന്നു..’ – അഫ്ഗാനിസ്താനിലെ, 58 മക്കളുള്ള ഒരു പിതാവിന്റെ തുറന്നുപറച്ചിലാണ്. കേൾക്കുമ്പോൾ അദ്ഭുതവും അസ്വസ്ഥതയും ഒരുപോലെ…

    Leave a Reply

    Your email address will not be published. Required fields are marked *