ബിജെപി എംഎൽഎയുടെ വീട്ടിൽ ക്രൂരപീഡനം; തലകീഴായി കെട്ടിത്തൂക്കി, ഷോക്ക് നൽകി

Spread the love

മൊറാദാബാദ് ( യുപി)∙ മോഷണക്കുറ്റം ആരോപിച്ച് 3 പേരെ ബിജെപി എംഎൽഎയുടെ വീട്ടിൽ തടങ്കലിലാക്കി അതിക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. ബർഹപുർ എംഎൽഎ സുശാന്ത് സിങ്ങിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. തലകീഴായി കെട്ടിത്തൂക്കിയെന്നും വൈദ്യുതാഘാതമേൽപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് അടിച്ചശേഷം മുറിവുകളിൽ ഉപ്പ് പുരട്ടിയെന്നുമാണ് ആരോപണം.

 

എംഎൽഎയുടെ മകന്റെ സ്വർണവള നഷ്ടപ്പെട്ടതിനെത്തുടർന്നാണ് വീട്ടുജോലിക്കാരായിരുന്ന അതുൽ, ലവേഷ്, സുഹൃത്ത് രാമു എന്നിവർക്കു നേരെ അതിക്രമമുണ്ടായത്. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമുവിന്റെ നില ഗുരുതരമാണ്. പൊലീസ് കേസ് എടുത്തിട്ടില്ല. ഇരകൾക്ക് നീതി നൽകണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി രംഗത്തെത്തി.

  • Related Posts

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    ലഹരി ഉപയോഗം പോലീസിനെ അറിയിച്ചതായി ആരോപിച്ച്, യുവാവിനെ സഹോദരിയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് മർദിച്ചു

    Spread the love

    Spread the loveലഹരി ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിനെ സഹോദരിയുടെയും കുട്ടിയുടെയും മുന്നിലിട്ട് മർദിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തട്ടുകടയ്ക്കുള്ളിൽ വെച്ചായിരുന്നു മർദനം.   മദ്യപിച്ചെത്തിയ പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ ചേർന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *