താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർത്തി; സൂപ്പർമാർക്കറ്റിൽ സൈബർ അറ്റാക്ക്

Spread the love

സൂറിക്∙ ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ പതിവ് മേഖലകൾ വിട്ട്, സൈബർ അറ്റാക്കിങ് സൂപ്പർ മാർക്കറ്റ് ശൃംഖലകളിലേക്കും കടന്നിരിക്കുന്നു. ശീതീകരണ സംവിധാനങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തി ഇവയിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമാക്കുന്നതായിരുന്നു സൈബർ ആക്രമണ രീതി. യൂറോപ്പിൽ സൂപ്പർ മാർക്കറ്റുകൾ പൊതുവെ അടഞ്ഞുകിടക്കുന്ന ഞായറാഴ്‌ചയായിരുന്നു ഇതിനായി തിരഞ്ഞെടുത്തത് എന്നത് നഷ്ടത്തിന്റെ വ്യാപ്‌തി കൂട്ടി. ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റ് ശൃംഖലകൾക്ക് നേരെയാണ് സൈബർ അറ്റാക്കിങ് നടന്നത്. പണം ആവശ്യപ്പെട്ട് മുന്നറിയിപ്പ് നൽകിയിട്ട് അവഗണിക്കുമ്പോൾ സൈബർ അറ്റാക്ക് എന്ന രീതിയല്ല ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

 

പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളുടെ ശീതീകരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു വൻ സൈബർ ആക്രമണം. ഫ്രിജുകളുടെയും ഫ്രീസറുകളുടെയും നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയതോടെ നൂറുകണക്കിന് കടകളിലെ ഭക്ഷ്യവസ്തുക്കൾ നശിച്ചതായാണ് റിപ്പോർട്ട്. ഇന്റർമാർഷെ (Intermarché), കാരിഫോർ (Carrefour), മോനോപ്രി (Monoprix), കോഓപ്പറേറ്റീവ് യു (Coopérative U) തുടങ്ങിയ സൂപ്പർമാർക്കറ്റ് ശൃംഖലകളെയാണ് ആക്രമണം ബാധിച്ചത്. ഇന്റർമാർഷെയുടെ ഏകദേശം 150, കാരിഫോറിന്റെ 80, കോഓപ്പറേറ്റീവ് യുവിന്റെ 100 മാർക്കറ്റുകളിലുമാണ് പ്രശ്നങ്ങൾ പ്രധാനമായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളുടെ താപനില നിയന്ത്രണം ഹാക്കർമാർ മാറ്റിയതോടെ, ഇവയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഇതുമൂലം ഫ്രഷ് മുതൽ ഫ്രോസൺ വരെയുള്ള നിരവധി ഭക്ഷ്യ ഉൽപന്നങ്ങൾ ഉപയോഗശൂന്യമായി.

 

∙ പഴയ സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവ്?

 

ശീതീകരണ സംവിധാനങ്ങളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പഴുതാണ് ആക്രമണത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിൽ പാരിസ് പ്രോസിക്യൂട്ടർ ഓഫിസും ഫ്രാൻസിന്റെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും പുറമെ ചില സ്ഥലങ്ങളിൽ തീപിടിത്ത മുന്നറിയിപ്പുകളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

 

സൂപ്പർമാർക്കറ്റുകളിലെ ഫ്രിജുകളും ഫ്രീസറുകളും ഇന്റർനെറ്റ് വഴി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം സംവിധാനങ്ങളുടെ സുരക്ഷയിൽ വീഴ്ചയുണ്ടായാൽ ഭക്ഷ്യവിതരണ ശൃംഖലയെപ്പോലും ബാധിക്കാമെന്ന ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. സ്പെയിൻ, പോർച്ചുഗൽ, പോളണ്ട്, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പരിശോധനകൾ നടക്കുന്നുണ്ട്. ഈ പരിശോധനകൾക്ക് സൺഡേ സൈബർ അറ്റാക്കുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും നിയന്ത്രണ സോഫ്റ്റ്‌വെയറുകൾ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെയും പ്രാധാന്യമാണ് സൂപ്പർ മാർക്കറ്റ് സൈബർ ഹാക്കിങ് വീണ്ടും ഓർമിപ്പിക്കുന്നത്.

  • Related Posts

    ബാങ്കുകളുടെ പക്കലുള്ള ഉപഭോക്തൃ ഡാറ്റ സുരക്ഷിതമോ? അപകടങ്ങൾ എന്തെല്ലാം, ആശങ്ക വർധിപ്പിച്ച് AI

    Spread the love

    Spread the loveസൈബർ സുരക്ഷാ ആശങ്കകൾ ലോകമെങ്ങും വർധിക്കുകയാണ്. വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഉപയോഗിച്ചുവരുന്ന പിഎച്ച്പി (PHP) പ്രോഗ്രാമിങ് ലാംഗ്വേജിൽ കണ്ടെത്തിയ സുരക്ഷാ പഴുതുകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളെയും സംഘടനകളെയും മുൾമുനയിൽ നിർത്തിയിരുന്നു. അതേസമയം തന്നെ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ സിഗ്‌നേച്ചർ…

    ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

    Spread the love

    Spread the loveലാസ: ടിബറ്റിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഭൂചലനത്തിൽ 300 വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിനുവയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *