കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് 1.10 ലക്ഷം കോടി കടന്നു; സർക്കാരിന് റെക്കോർഡ് ലാഭവിഹിതം

Spread the love

തിരുവനന്തപുരം ∙ 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിലും ചേർന്ന് മന്ത്രി കെ.എൻ.ബാലഗോപാലിനു കൈമാറി.

 

മന്ത്രി പി.പ്രസാദ്, ധന അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ബോർഡ് അംഗങ്ങളായ ഡോ.കെ.ശശികുമാർ, ബി.എസ്.പ്രീത കെ.മനോജ് എന്നിവരും പങ്കെടുത്തു. ഈ സാമ്പത്തികവർഷം ഡിവിഡന്റ്, ഗ്യാരന്റി കമ്മിഷൻ ഇനങ്ങളിലായി റെക്കോർഡ് തുകയായ 235 കോടി രൂപ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്.

 

കമ്പനിയുടെ അംഗീകൃത മൂലധനം 250 കോടിയായി സർക്കാർ ഉയർത്തിയിരുന്നു. ഈ വർഷം ഇതുവരെ ആകെ ബിസിനസ് 1,10,000 കോടി രൂപയിൽ എത്തി. സ്വർണപ്പണയ വായ്പ 13,000 കോടി കടന്നു. ഒരു കോടി ഇടപാടുകാരിലേക്ക് കെഎസ്എഫ്ഇയുടെ സേവനങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *