രാസലഹരിയുമായി 6 പേർ പിടിയിൽ; ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു

Spread the love

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന. രാസലഹരിയുമായി ആറ് പേർ പിടിയിൽ. ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു. ചെങ്ങമനാട് രാസ ലഹരിയുമായി രണ്ടുപേർ പിടിയിലായി. കരുമാലൂർ തടിക്കടവ് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിം (37), കരുമാലൂർ വല്യപ്പൻപടി മേപ്പന വീട്ടിൽ ബിനു ആന്റണി (37) എന്നിവരാണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സിപ്പ് കവറിൽ വിൽപനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു രാസ ലഹരി. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത കാറിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.

 

ഞാറയ്‌ക്കൽ കാളമുക്ക് ഭാഗത്ത് വച്ച് ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചു വന്നയാളിൽ നിന്നും 3.450 ഗ്രാം എം ഡി എം എ പിടികൂടി. നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങൽ വീട്ടിൽ അഥീൻ (25) നാണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്. ഓട്ടോ റിക്ഷയിൽ യാത്രക്കാരനായി സഞ്ചരിച്ചു വരികയായിരുന്നു.

 

ബിനാനിപുരം എടയാറിൽ നിന്നാണ് മൂന്നു ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബിനാനിപുരം എടയാർ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34) എരമം കേളന്റെ പറമ്പിൽ അബ്ദുൽ മുഹാദ് ( 34) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടിൽ നിന്നുമാണ് രാസ ലഹരി പിടികൂടിയത്. അലമാരിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ഇയാൾക്ക് എം ഡി എം എ നൽകിയത് അബ്ദുൽ മുഹാദ് ആണ്,ഹെറോയിനുമായി അസം നൗഗോൺ സ്വദേശി സദ്ദാം ഹുസൈൻ (25) നെ കുറുപ്പുംപടി പോലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു സോപ്പുപെട്ടി നിറയെ ഹെറോയിനുമായി കസ്റ്റഡിയിലെടുത്തത്.

 

പെരുമ്പാവൂരിൽ 4.5 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. അയ്യമ്പുഴയിൽ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്തെ ആൾതാമസമില്ലാത്ത വീട്ടുവളപ്പിൽ നിന്നുമാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടരുകയാണ്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയും നടക്കുന്നുണ്ട്.

  • Related Posts

    ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    Spread the love

    Spread the loveഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് ആണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.…

    അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

    Spread the love

    Spread the loveഅട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ…

    Leave a Reply

    Your email address will not be published. Required fields are marked *