പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

Spread the love

ആറ്റിങ്ങൽ: വീട്ടിൽവച്ച് പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കേരള കോൺഗ്രസ് സ്‌കറിയാവിഭാഗം നേതാവ് കോരാണി സനിൽ(65) മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ മകൻ ബാലഗോപാലിനെ (35) ആറ്റിങ്ങൽ പോലീസ് അറസ്റ്റുചെയ്തു.

 

ഒരാഴ്ച മുൻപാണ് കോരാണി സനിലിനെ വീടിനുള്ളിൽ പരിക്കേറ്റനിലയിൽ കണ്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സനിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

 

കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ മുൻ സെക്രട്ടറിയാണ് കോരാണി സനിൽ. പരിക്കേറ്റത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എച്ച്.ആർ.എ. ഭാരവാഹികൾ ആറ്റിങ്ങൽ പോലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സനിലിന് പരിക്കേറ്റതിനുപിന്നിൽ ബാലഗോപാലാണെന്ന് പോലീസിന് സംശയമുണ്ടായത്.

 

സനിലിന്റെ മൊഴിയെടുക്കാൻ കഴിയാതിരുന്നതോടെ വീട്ടുജോലിക്കാരിയുടെ മൊഴിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ആശുപത്രിയിൽ സനിലിനെ പരിചരിക്കാൻ ഒപ്പമുണ്ടായിരുന്നത് ബാലഗോപാലായിരുന്നു.

സനിൽ മരിച്ചതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിൽ ബാലഗോപാൽ കുറ്റംസമ്മതിച്ചതായി ഇൻസ്‌പെക്ടർ വി.കെ. ശ്രീജേഷ് പറഞ്ഞു. ഫോൺ ചാർജ് ചെയ്തുനൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അച്ഛനെ ആക്രമിക്കാനിടയാക്കിയതെന്നാണ് ബാലഗോപാൽ പോലീസിന് മൊഴിനൽകിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    Spread the love

    Spread the loveഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് ആണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.…

    അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

    Spread the love

    Spread the loveഅട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ…

    Leave a Reply

    Your email address will not be published. Required fields are marked *