പൂജ അവധി: മൂന്നാറിൽ വൻതിരക്ക്; റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ലഭിക്കാത്ത അവസ്ഥ

Spread the love

മൂന്നാർ ∙ പൂജ അവധികൾ ആരംഭിച്ചതോടെ മൂന്നാറിൽ സഞ്ചാരികളുടെ വൻതിരക്ക്. തിരക്ക് വർധിച്ചതോടെ മൂന്നാർ ടൗണിലും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ രണ്ടു ദിവസമായാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചത്. തിരക്ക് കാരണം കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാറിലും പരിസരങ്ങളിലുമുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ലഭിക്കാത്ത അവസ്ഥയായിരുന്നു.

 

തമിഴ്നാട്, തെലുങ്കാന, കർണാടക സ്വദേശികളും മലയാളികളുമാണ് സന്ദർശകരിലധികവും. തിരക്ക് വർധിച്ചതോടെ മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി, ഫ്ളവർ ഗാർഡൻ, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല അഞ്ചാംമൈൽ, പഴയ മൂന്നാർ, പള്ളിവാസൽ, ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് മൂലം മൂന്നാർ – ആനച്ചാൽ റോഡിൽ സർവീസ് ബസുകൾ കൂടുതൽ സമയമെടുത്താണ് ഓടിയെത്തുന്നത്.

  • Related Posts

    ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    Spread the love

    Spread the loveഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് ആണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു.…

    അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

    Spread the love

    Spread the loveഅട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ…

    Leave a Reply

    Your email address will not be published. Required fields are marked *