ജനിതക രോഗം; 3 കുരുന്നുകളെ രക്ഷിക്കാൻ വേണം 50 കോടി

Spread the love

മുക്കം (കോഴിക്കോട്) ∙ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച, ഒറ്റപ്രസവത്തിലെ 3 കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു. മൂവരുടെയും ചികിത്സയ്ക്കും ജീൻ തെറപ്പിക്കും വേണ്ടത് 50 കോടി രൂപ. മുക്കം കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുൺ– ഷാമിൽ ദമ്പതികളുടെ മക്കളായ ഏഥൻസ് മോസസ്, ഡാവിഡ് മാഗ്നസ്, ഒലിവർ ജോന എന്നിവർക്കാണ് അപൂർവരോഗം. കുഞ്ഞുങ്ങൾക്ക് ഒരു വയസ്സും 8 മാസവുമാണ് പ്രായം. പേശീബലം ക്ഷയിച്ചതിനാൽ ഇരിക്കാനും നടക്കാനും എഴുന്നേൽക്കാനും ശ്വാസം എടുക്കാനും ആഹാരം കഴിക്കാനുമെല്ലാം കുരുന്നുകൾ കഷ്ടപ്പെടുകയാണ്. 50 കോടി രൂപ കണ്ടെത്താൻ ജനകീയ കമ്മിറ്റി രൂപീകരിച്ച് ക്രൗ‍‍ഡ് ഫണ്ടിങ് അക്കൗണ്ട് രൂപീകരിച്ചിരിക്കയാണെന്ന് സി.കെ.കാസിം എംഎൽഎ പറഞ്ഞു.

 

അക്കൗണ്ട് നമ്പർ: 21360100162505, ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖ, ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആർഎൽ 0002136. കോഴിക്കോട്, വയനാട് എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രക്ഷാധികാരികളാണ്. 50 ദിവസത്തിനകം 50 കോടി സമാഹരിക്കുകയാണ് ജനകീയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.

  • Related Posts

    സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുലാവര്‍ഷത്തിന്റെ ഭാഗമായി…

    ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

    Spread the love

    Spread the loveകൊയിലാണ്ടി: ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നരക്കോടാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *