കുട്ടികൾക്ക് ലഭിച്ച സൗജന്യ അരി രാജേഷ് ഹോട്ടലിന് മറിച്ചുവിറ്റു; ഗുരുതര ആരോപണവുമായി പഞ്ചായത്തംഗം

Spread the love

ആലപ്പുഴ∙ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്തംഗം. കുട്ടികൾക്ക് സ്കൂളിൽനിന്നു ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് മറിച്ചുവിറ്റിരുന്നെന്നാണ് കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീത്  പറഞ്ഞത്. കഴിഞ്ഞ മാസം 20 കിലോ അരി ലഭിച്ചതിൽ നല്ലൊരു പങ്കും രാജേഷ് പ്രദേശത്തെ ഹോട്ടലിനു 500 രൂപയ്ക്കു വിറ്റതായി തനിക്കു വിവരം ലഭിച്ചെന്നും വിനീത് വെളിപ്പെടുത്തി.

 

അതേസമയം, രാജേഷ് കടുത്ത മദ്യപാനി ആയിരുന്നെന്നു നാട്ടുകാരും വെളിപ്പെടുത്തി. രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസവും ഇയാൾ മദ്യപിച്ചിരുന്നു. ഇന്നലെ രാവിലെ 6.30 നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോഷകാഹാര കുറവുണ്ടെന്നു കണ്ടെത്തിയെന്നുമാണ് പിതാവ് രാജേഷ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

 

കാർത്തികപ്പള്ളി പഞ്ചായത്തിലെ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടി രാഹുലാണ് കഴിഞ്ഞ ദിവസം മരിച്ചത്. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു രാഹുൽ. പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ ആണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചിരുന്നു. രാഹുലിന്റെ മരണത്തെ തുടർന്ന് മറ്റു നാലു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു.

  • Related Posts

    ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ…

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    Leave a Reply

    Your email address will not be published. Required fields are marked *