മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ആശ്വാസതീരം; വയനാട് ടൗണ്‍ഷിപ്പില്‍ 149 വീടുകള്‍ കൂടി പൂര്‍ത്തിയാകുന്നു

Spread the love

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത അതിജീവിതര്‍ക്കായി ഒരുങ്ങുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ട നിര്‍മാണത്തിലുള്ള 149 വീടുകള്‍ പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകള്‍ നേരത്തെ തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിലെ വീടുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ആകെ 327 കുടുംബങ്ങള്‍ക്കാണ് സുരക്ഷിതമായ പുതുകിടപ്പാടം സജ്ജമാകുന്നത്. ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.

കുടുംബങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം അടങ്ങിയ സമഗ്രമായ ടൗണ്‍ഷിപ്പാണ് ഇവിടെ സജ്ജമാകുന്നത്. അങ്കണവാടി, ആരോഗ്യ കേന്ദ്രം, മാര്‍ക്കറ്റ്,പൊതു ശുചിമുറികള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. വരും മാസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബറോടെ ടൗണ്‍ഷിപ്പ് പൂര്‍ണ്ണസജ്ജമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.പരിസ്ഥിതി സൗഹൃദപരമായ രീതിയിലാണ് ടൗണ്‍ഷിപ്പിന്റെ രൂപകല്‍പ്പന.മാലിന്യസംസ്‌കരണത്തിനായി എല്ലാ വീടുകളിലും ത്രീ-ലെയര്‍ ബയോ കംപോസ്റ്റ് ബിന്നുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ഓരോ വീടിന്റെയും മേല്‍ക്കൂരയില്‍ 2 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കും സൗരോര്‍ജം ഉപയോഗിക്കുന്നതോടെ വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാനും ഈ മാതൃകാ പുനരധിവാസഗ്രാമത്തിന് കഴിയും.

  • Related Posts

    ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ…

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    Leave a Reply

    Your email address will not be published. Required fields are marked *