കോവളം സ്പാ പീഡനക്കേസ്: സ്ഥാപന ഉടമ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന, കേസിൽ എസ്ഐടി രൂപവത്കരിച്ചു

Spread the love

തിരുവനന്തപുരം: കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക പീഡനക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഇതിന്റെ ഭാഗമായി സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. കേസുമായി ബന്ധപ്പെട്ട് സ്പായുടെ ഉടമസ്ഥനെന്ന് പോലീസ് സംശയിക്കുന്ന തിരുവനന്തപുരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ബിനാമി പേരിലാണ് ഇയാൾ സ്പാ നടത്തിയിരുന്നതെന്നാണ് വിവരം.

 

പെൺകുട്ടിയുടെ അമ്മയുടെ സഹോദരി നാഗലക്ഷ്മിയിലേക്കും ഇവരുടെ ആൺസുഹൃത്ത് ഗോപിയിലേക്കും അന്വേഷണം നീട്ടാനാണ് പോലീസ് നീക്കം. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഇവരാണ് പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിക്ക് രണ്ട് ആധാർ കാർഡുകൾ ഉണ്ടായിരുന്നുവെന്നും ഒന്നിൽ 20 വയസ്സും മറ്റൊന്നിൽ 16 വയസ്സുമാണ് രേഖപ്പെടുത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

പെൺകുട്ടിയുടെ ഇളയമ്മയും സുഹൃത്തും കോവളത്ത് താമസിച്ച് പെൺകുട്ടിയെ കൂടുതൽ സ്പാകളിൽ എത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവളത്തെ സ്പാകൾ കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പെൺകുട്ടിയെ കോവളത്ത് എത്തിക്കാനുള്ള തീരുമാനത്തിൽ ഇളയമ്മയുടെയും സുഹൃത്തിന്റെയും കേരള ബന്ധങ്ങളും സ്പായിൽ എത്തിക്കാൻ സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോൺ രേഖകളും പോലീസ് ശേഖരിച്ച് വരുന്നു.

 

തമിഴ്‌നാട്ടിലും പെൺകുട്ടിയെ എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോവളം പോലീസ് തമിഴ്‌നാട് പോലീസിന് വിവരങ്ങൾ കൈമാറി. ഫോർട്ട് എ.സി പ്രദീപിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

 

പെൺകുട്ടിയെ ഒരു വർഷം മുമ്പാണ് കോവളത്ത് എത്തിച്ചത്. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് ജോലിക്കെത്തിയതാണ് എന്നു പറഞ്ഞാണ് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തെത്തിച്ചത്. തുടർന്ന് പ്രതികളുടെ സ്പാകളിലും മറ്റിടങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു. ഒരുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.

 

പീഡനം സഹിക്കവെയ്യാതെ, സ്പായിൽ തന്നെയുള്ള ആൺസുഹൃത്തായ കാട്ടാക്കട സ്വദേശിയോടൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പായിലെ ജീവനക്കാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. പെൺകുട്ടി മറ്റ് ആരോടെങ്കിലും പീഡനത്തിനോ ചൂഷണത്തിനോ ഇരയായിട്ടുണ്ടോ എന്നതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

  • Related Posts

    ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ…

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    Leave a Reply

    Your email address will not be published. Required fields are marked *