കീറിയ പത്ത് രൂപ നോട്ട് വാങ്ങാത്തതിന് മർദനം; ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

Spread the love

ന്യൂഡൽഹി ∙ സാധനം എത്തിച്ചപ്പോൾ ലഭിച്ചതിൽ 10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഡൽഹി ഈസ്റ്റ് വിനോദ് നഗറിലാണ് ഒക്ടോബർ 4ന് ഓൺലൈൻ ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈന് മർദനമേറ്റത്. മനോവിഷമത്തിൽ ഒക്ടോബർ അഞ്ചിനു സമീർ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടർന്ന് ചികിത്സയിലായിരുന്ന സമീർ ചൊവ്വാഴ്ചയാണ് മരിച്ചത്.

 

ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡൽഹി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാകേഷ് എന്ന ബണ്ടി (30), രാംപാൽ സിങ് (65) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മർദിച്ചതിനെ കുറിച്ച് വിശദീകരിച്ച് സമീർ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. മർദിച്ചതിനു പുറമേ ആത്മഹത്യാ പ്രേരണ കുറ്റവും പ്രതികൾക്ക് എതിരെ പൊലീസ് ചുമത്തി.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *