മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി

Spread the love

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അപകടത്തിൽ മിനികൂപ്പർ പാഞ്ഞത് 150 KM വേഗത്തിൽ. അപകടത്തിന് മുൻപ് മിനി കൂപ്പർ 150 KM വേഗത്തിൽ എത്തി. സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലാണ് ദൃശ്യം കണ്ടെത്തിയത്. അപകടത്തിന് 5 സെക്കന്റ് മുൻപ് എടുത്ത ദൃശ്യത്തിൽ കാറിന്റെ സ്പീഡോ മീറ്റർ കാണാം. പൊലീസിന്റെ പരിശോധനയിലാണ് ഇത് വ്യക്തമായത്.

 

അതേസമയം വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നൽകൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത് വൈകും. അതിനിടെ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി.

 

അഡ്വക്കേറ്റ് ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി. അതിനിടെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം.

 

ഇതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം പൊലീസും ആരംഭിച്ചു. ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തില്‍ 19 കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തത്.

  • Related Posts

    വയോധികയെ സഹായിക്കാനെന്ന വ്യാജേന അക്കൗണ്ടിൽ നിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.   മുറികല്ലുംപുറം പ്ലാമൂട്ടിൽ…

    പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു: ഒരാൾ കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി: കൊച്ചി എളമക്കരയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി വാഹനം. ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വാഹനം പോലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *