പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു: ഒരാൾ കസ്റ്റഡിയിൽ

Spread the love

കൊച്ചി: കൊച്ചി എളമക്കരയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി വാഹനം. ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വാഹനം പോലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല. വാഹനം പിടികൂടി, വാഹനത്തിനുള്ളിൽ ലഹരിവസ്തുക്കൾ ഉള്ളതായി സംശയം. പറവൂർ സ്വദേശി പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

ഡാൻസാഫ് സംഘം ലഹരിപരിശോധന നടത്തുന്നതിനിടെയാണ് അപകടം. അതിനിടെ ഒരു വാഹനം ഡാൻസാഫ് സംഘത്തെ വെട്ടിച്ച് അതിവേഗത്തിൽ ഒരു വാഹനം കടന്നുപോയത്. ഡാൻസാഫ് സംഘം വാഹനത്തെ പിന്തുടർന്നു. തുടർന്നാണ് ഡാൻസാഫിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു വാഹനത്തിലും കാർ ഇടിച്ചു. കാറിന്റെ ഡ്രൈവർ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു

 

.

  • Related Posts

    വയോധികയെ സഹായിക്കാനെന്ന വ്യാജേന അക്കൗണ്ടിൽ നിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.   മുറികല്ലുംപുറം പ്ലാമൂട്ടിൽ…

    മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അപകടത്തിൽ മിനികൂപ്പർ പാഞ്ഞത് 150 KM വേഗത്തിൽ. അപകടത്തിന് മുൻപ് മിനി കൂപ്പർ 150 KM വേഗത്തിൽ എത്തി. സുഹൈലിന് ഒപ്പം യാത്ര…

    Leave a Reply

    Your email address will not be published. Required fields are marked *