നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Spread the love

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ആർസി ബുക്ക് മാതാവിന്റെ പേരിലാണ്. സുഹൈൽ അവസാനമായി നടത്തിയ ഫോൺ കോളിൽ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും.

കേസിൽ സുഹൈലിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ പോലീസിനോട് കോടതി റിപ്പോർട്ട് തേടിയേക്കും. തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെളിവെടുപ്പും പോലീസ് കസ്റ്റഡിയും പൂർത്തിയായെന്നും പ്രതിയെ തുടർന്നും റിമാൻഡിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്ക് കുറ്റകരമായ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

  • Related Posts

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    ഓട്ടോ ‍ഡ്രൈവര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്‍ക്കാരന്‍റെ ക്വട്ടേഷനെന്ന് അക്രമികള്‍

    Spread the love

    Spread the loveവിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.…

    Leave a Reply

    Your email address will not be published. Required fields are marked *