സഹകരണ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

Spread the love

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്.

 

ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല, നയപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

 

എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഹര്‍ജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

  • Related Posts

    ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്കുള്ള നിർബന്ധ പരിശീലനത്തിൽ ഇളവ്

    Spread the love

    Spread the loveകൊല്ലം ∙ റോഡ് ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷയായി ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ലൈസൻസ് തിരികെ ലഭിക്കുന്നതിന് മോട്ടർ വാഹനവകുപ്പ് ഏർപ്പെടുത്തിയിരുന്ന നിർബന്ധ പരിശീലനത്തിന്റെ ദിവസത്തിൽ ഇളവ്. ഏതു കുറ്റത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും 5 ദിവസമായിരുന്നു നിർബന്ധ പരിശീലനം.…

    ഓപ്പറേഷൻ തൂഫാനിൽ‌ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ; സൂക്ഷിച്ചിരുന്നത് ജ്യോതിഷാലയത്തിലെ അലമാരയിൽ

    Spread the love

    Spread the loveപയ്യന്നൂർ(കണ്ണൂർ) ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശ്ശേരി ശ്രീനാഥിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം…

    Leave a Reply

    Your email address will not be published. Required fields are marked *