പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം

Spread the love

ആറ്റിങ്ങൽ∙ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിക്കു ഗുരുതര പരുക്ക്. ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി ബ്ലോക്കിൽനിന്നുമാണ് വിദ്യാർഥി ചാടിയത്. ഉച്ചഭക്ഷണത്തിനുള്ള സമയത്ത് ഇവിടെ എത്തിയ വിദ്യാർഥി താഴേക്ക് ചാടുകയായിരുന്നു.

 

സംഭവം നടന്നയുടൻ സ്കൂൾ അധികൃതർ കുട്ടിയെ ആറ്റിങ്ങലിലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ക്രിസ്മസ് പരീക്ഷയുടെ അ‍ഞ്ചോളം പേപ്പറുകൾ ഇന്ന് നൽകിയിരുന്നു. ഇതിൽ പല വിഷയങ്ങൾക്കും മാർക്ക് കുറഞ്ഞതിലുള്ള വിഷമത്തെ തുടർന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, കുട്ടി ചാടിയതാണോ വീണതാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *