കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരീരത്തില്‍ വന്‍തോതില്‍ മുടിയുണ്ടാകുന്നത് സാധാരണമാണ്. കട്ടികുറഞ്ഞ ഈ രോമങ്ങള്‍ കാലക്രമേണ പൊഴിഞ്ഞുപോകും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കട്ടി മീശയുമായി ജനിച്ച കുഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത്. ഇത് എഐ വിഡിയോ ആണെന്നും യഥാർഥ കുഞ്ഞാണെന്നും പ്രചാരണമുണ്ട്. മീശയ്ക്ക് പുറമേ കുഞ്ഞിന്റെ ചുണ്ടിന് താഴെ ഗോട്ടി സ്റ്റൈല്‍ താടിയും കാണാം.
ഇങ്ങനെ ഒരിക്കലും കുഞ്ഞ് ജനിക്കാൻ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ ഇക്വഡോറിലാണ് കൗതുകശിശു പിറന്നതെന്ന് ചിലർ പറയുന്നു.
ജനിക്കുന്ന ഉടൻ കുഞ്ഞുങ്ങൾക്ക് കട്ടി മീശ ഉണ്ടാകുന്നത് തീർത്തും സാധാരണമായ ഒന്നല്ല. എങ്കിലും ഇത് പൂർണ്ണമായും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്. ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിൽ വളരുന്ന മൃദുവായ രോമങ്ങളെ ‘ലാനുഗോ’ (Lanugo) എന്നാണ് വിളിക്കുന്നത്. അമ്മയുടെ ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിൽ (Amniotic fluid) നിന്ന് കുഞ്ഞിന്റെ ചർമത്തെ സംരക്ഷിക്കാനും ശരീര താപനില നിലനിർത്താനുമാണ് ഈ രോമങ്ങൾ വളരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കട്ടിയുള്ള രോമങ്ങളാണ് കുഞ്ഞിനെന്നതാണ് കൗതുകമാകുന്നത്.







