ചെന്നൈ ∙ സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിനു കൈമാറിയതിനു കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിലായി. ആയുധങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണു സുഹൃത്തിനു പറഞ്ഞുകൊടുത്തത്. കരസേനയിൽ 28 വർഷം പ്രവർത്തിച്ച ബാബു എന്നയാളാണു പിടിയിലായത്.
ഒരു വർഷം മുൻപാണു സൗഹൃദം തുടങ്ങിയത്. ഇവരുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളോടു ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളും പങ്കുവച്ചു. സംശയം തോന്നിയ ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചതോടെയാണു പിടിയിലായത്.






