ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന്; പരിഗണനയിൽ ഈ രണ്ട് റൂട്ടുകൾ

Spread the love

തിരുവനന്തപുരം∙ കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈ വർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന. എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയിൽവേ ടെർമിനൽ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മർദം ചെലുത്തുന്നുണ്ട്.

 

∙ വന്ദേഭാരത് സ്ലീപ്പർ

തിരുവനന്തപുരം- ചെന്നൈ, തിരുവ നന്തപുരം- ബെംഗളൂരു റൂട്ടിൽ. വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും.ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സർവീസാകും ആകെ 16 കോച്ച്. 11 തേഡ് എസി, 4 സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളിലായി 823 ബെർത്തുകൾ.

 

∙ അമൃത് ഭാരത്

എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക്. സ്ലീപ്പർ ക്ലാസും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും മാത്രം. പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സർവീസ് ഇരുവശത്തും എൻജിനുള്ളതിനാൽ പെട്ടെന്നു തന്നെ വേഗം കൈവരിക്കും.

 

 

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *