ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി; അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Spread the love

കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 

തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. ഫാത്തിമ, ഡോ. ആഷ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. മിനു, ഡോ. ധന്യ, ഡോ. ഫഹ്മിദ, ഡോ. രാഗിൻ എന്നിവരാണ ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

  • Related Posts

    ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

    Spread the love

    Spread the loveകൊച്ചി: ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ജഡ്ജി ഔദ്യോഗിക വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ പച്ചാളം കെ എസ് ഉദയന്‍ റോഡിനടുത്താണ് സംഭവം.   സ്‌കൂട്ടര്‍ അലക്ഷ്യമായി ഓടിച്ചെത്തിയ പ്രതി വണ്ടി എടുത്തുകൊണ്ടു പോടാ……

    ഏക മകന്റെ അകാലമരണം തളർത്തി, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചു

    Spread the love

    Spread the loveകൊച്ചി ∙ ഏക മകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ ആയിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (72) ഭാര്യ സബിത (63) എന്നിവരാണ് മരിച്ചത്. ഇന്നു…

    Leave a Reply

    Your email address will not be published. Required fields are marked *