ഹോട്ടൽ മുറിയിലേക്ക് കയറിയ നവവധു കുഴഞ്ഞുവീണു, പിന്നാലെ മരണം; ദുരൂഹമായി ആ അഞ്ച് നിമിഷങ്ങൾ

Spread the love

ഝാൻസി ∙ ഹോട്ടൽ മുറിയിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മുസ്കാൻ സിമോലിയ (28) ആണ് ഉത്തര്‍പ്രദേശിലെ ഝാൻസിയിലുള്ള ഒരു ഹോട്ടലിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.

 

മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ ബാങ്ക് മാനേജർ നിലേഷും മുസ്കാനും ജൂൺ 29 നാണ് വിവാഹിതരായത്. ഒക്ടോബർ 10 ന് റെയിൽവേ ജൂനിയർ എൻജിനീയർ പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മുസ്കാൻ ഝാൻസിയിലെ സ്വന്തം വീട്ടിലെത്തി. തന്‍റെ അമ്മായിയെ കാണാനെന്ന് പറഞ്ഞ് 23 ന് രാത്രി മുസ്കാനെ വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടുപോയ നിലേഷ്, പക്ഷെ ഹോട്ടലിലേക്കാണ് പോയതെന്ന് യുവതിയുടെ പിതാവ് രാംജി ലാൽ അഹിർവാർ ആരോപിച്ചു. ഹോട്ടൽ ജീവനക്കാരനും ഭർത്താവിനും പിന്നാലെ യുവതി ഹോട്ടൽ മുറിയിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുറിയിലേക്ക് കയറിയ യുവതി നിമിഷങ്ങൾക്കുള്ളിൽ മുറിക്കു പുറത്തേ ഇടനാഴിയിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ നിലേഷ് മുസ്കാനെ എടുത്തുയർത്തി അകത്തേക്ക് കൊണ്ടുപോയി. തുടർന്ന് പിറ്റേന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മരണം സ്ഥിരീകരിച്ചതും. നിലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

 

ഇൻഡോറിൽ മറ്റൊരു ഭാര്യയുള്ളത് മറച്ചുവച്ചാണ് നിലേഷ് മുസ്കാനെ വിവാഹം ചെയ്‌തതെന്ന് അടുത്തിടെയാണ് മനസ്സിലായതെന്നും ഇതേ തുടർന്ന് ദമ്പതികൾ നിരന്തരം വഴക്കിട്ടിരുന്നതായും മുസ്കാന്‍റെ പിതാവ് വ്യക്തമാക്കി. മകളുടെ തലയിൽ സാരമായ പരുക്കുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നായും പിതാവ് പറഞ്ഞു. യുവതി കുഴഞ്ഞുവീഴാനുള്ള കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും പരുക്കുകളെക്കുറിച്ചുമുള്ള വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ എംപിവി വരുന്നു. മൂന്ന് നിരകളുള്ള ഫാമിലി യൂട്ടിലിറ്റി വെഹിക്കിള്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈഎംസി എന്ന് കോഡ് നെയിം നല്‍കിയിരിക്കുന്ന ഈ വാഹനത്തിന്റെ റോഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.…

    കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍, അന്വേഷണം

    Spread the love

    Spread the loveഹൈദരാബാദ്: തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സഹപ്രവര്‍ത്തകനെ വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം 29കാരിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ മൈന്‍ഡ് സ്‌പേസ് ഐടി കോറിഡോറിലെ…

    Leave a Reply

    Your email address will not be published. Required fields are marked *