മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

Spread the love

തൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

 

മോഷണ കേസിൽ പ്രസാദ് ജയിലിൽ ആയിരുന്നു. ആശുപത്രിയിൽ പോയ ഭാര്യ തിരികെ വീട്ടിലെത്തിയപ്പോഴാണ് അനിലിനെ രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ മദ്യലഹരിയിൽ ഉണ്ടായിരുന്ന പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

  • Related Posts

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ സ്റ്റേറ്റസ്; ഒരു മണിക്കൂറിനുള്ളിൽ മദ്യപാനിയുടെ കാറിടിച്ചു, അധ്യാപകന് ദാരുണാന്ത്യം

    Spread the love

    Spread the loveമലപ്പുറം∙ മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെ സ്റ്റേറ്റസ് ഇട്ട് ഒരു മണിക്കൂറിനുള്ളിലാണ് അധ്യാപകൻ മദ്യപന്റെ കാറിടിച്ച് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് (36) മരിച്ചത്. ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഷറഫുദ്ദീനും…

    Leave a Reply

    Your email address will not be published. Required fields are marked *