ഫ്‌ലൈ ദുബൈ ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി

Spread the love

ദുബൈ്: ഫ്‌ലൈ ദുബൈ വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെ ഫ്‌ലൈ ദുബൈ ജീവനക്കാര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ഷെയ്ഖ് സായിദ് – 2 ആണ് ഫ്‌ലൈ ദുബായ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്.

 

സെപ്തംബര്‍ 30ന് ദുബൈയില്‍നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിച്ചത്. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാര്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനിടെ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നതോടെ യാത്രക്കാര്‍ സഹപൈലറ്റിനെ കീഴ്‌പ്പെടുത്തി. പിന്നാലെ വിമാനത്തില്‍ യാത്രചെയ്തിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

 

വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അന്നുതന്നെ എല്ലാ യാത്രക്കാരും സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സ്മിത് മച്ചാര്‍.

  • Related Posts

    സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

    Spread the love

    Spread the loveമാഡ്രിഡ്∙ സ്പെയിനിലെ സെൻട്രൽ പ്രവിശ്യയായ ടോളിഡോയിൽ ബുധനാഴ്ച രാവിലെ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 46 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഒരു അതിവേഗ ട്രെയിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിന്റെ…

    ‘വസ്ത്രം വലിച്ചു കീറി; ശരീരത്തിൽനിന്ന് രക്തമൊഴുകി’: ട്രംപ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് മുൻ മിസ് സ്വിറ്റസർലൻഡ്

    Spread the love

    Spread the loveവാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് ബേയുട്രിസ് കോയിൽ. ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ വച്ച് 1993ലാണ് കോയിൽ പീഡനത്തിന് ഇരയായതെന്ന് ഹൗസ് ജുഡീഷ്യറി കമ്മറ്റിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡെമോക്രാറ്റുകൾ ആരോപിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *