‘അ‍ഞ്ച് ദിവ‌സം താജിൽ താമസം, 25 മുറികൾ ബുക്ക് ചെയ്തിരുന്നു’; അഹാനയുടെ കല്യാണ ചെലവുകളെക്കുറിച്ച് ദിയ കൃഷ്ണ

Spread the love

നടി അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും യൂട്യൂബ് വ്ലോഗറുമായ ദിയ കൃഷ്ണ. ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദിയ അഹാനയുടെ വിവാഹച്ചെലവുകളെക്കുറിച്ച് പങ്കുവച്ചത്. അഹാനയുടെയും തന്റെയും വിവാഹങ്ങൾ തമ്മിൽ ഏറെ വ്യത്യാസമുണ്ട് എന്ന് ദിയ പറഞ്ഞു.

 

ഏറ്റവും പ്രധാന വ്യത്യാസം അഹാന വിവാഹം ഒരു വര്‍ഷം മുൻപേ ആസൂത്രണം ചെയ്തു തുടങ്ങിയെങ്കില്‍ തനിക്ക് പ്ലാനിങ്ങിനേ സമയം കിട്ടിയില്ലായിരുന്നു എന്നും ദിയ വെളിപ്പെടുത്തി. അഹാനയുടെ വിവാഹച്ചെലവ് എത്രയാണ് എന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ അഹാനയോട് ചോദിക്കാറില്ലെന്നും ദിയ തുറന്നുപറ‍ഞ്ഞു.

 

അഹാനയുടെ വിവാഹത്തിന്റെ യഥാർഥ ചെലവ് എത്രയാണ് എന്ന് തനിക്കറിയില്ല. “അത്തരം കാര്യങ്ങൾ ഞാൻ അഹാനയോട് നേരിട്ട് ചോദിക്കാറില്ല. എന്തായാലും അത് വലിയൊരു തുകയായിരിക്കും. 5- 6 ദിവസം ഞങ്ങൾ താജിൽ തന്നെയായിരുന്നു താമസം. അവിടെ 20- 25 ലേറെ റൂമുകൾ ബുക്ക് ചെയ്തിരുന്നു.

 

ഫങ്ഷനും ഫുഡും അറേഞ്ച് ചെയ്തിരുന്നു. അപ്പോൾ നിങ്ങൾക്ക് കൂട്ടി നോക്കാമല്ലോ, ഏകദേശം എത്ര ചെലവുണ്ടാകും എന്ന്”.- ദിയ പറഞ്ഞു. സെപ്റ്റംബർ 13ന് കോവളം താജിൽ വച്ചായിരുന്നു ദിയ കൃഷ്ണയുടെ സഹോദരി അഹാനയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്. അ‍ഞ്ച് ദിവസം നീളുന്ന ആഘോഷമായിരുന്നു വിവാഹത്തിന്.

  • Related Posts

    പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടുമോ?

    Spread the love

    Spread the loveതിരക്കേറിയ ജീവിതത്തിൽ പാചകം എളുപ്പമാക്കാൻ ഫ്രോസൻ പച്ചക്കറികളെ ആശ്രയിക്കുന്നവർ നിരവധിയാണ്. കഴുകി വൃത്തിയാക്കി അരിഞ്ഞുവെച്ച പച്ചക്കറികൾ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായതോടെ ഇവയുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവരും ജോലിത്തിരക്കുള്ളവരുമാണ് ഇത്തരം ഉൽപ്പന്നങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.   പച്ചക്കറികൾ കഴുകാനും തൊലി…

    ‘മരണം വരെ അശ്വിന്റെ അമ്മയെ ആന്റിയെന്നേ വിളിക്കൂ, എടുത്ത് ചാടിയുള്ള വിവാഹം’; തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

    Spread the love

    Spread the loveകൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ പുതിയ വ്ലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. തന്റെ സ്വഭാവരീതികളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ഭർത്താവ് അശ്വിനുമായുള്ള ബന്ധത്തെക്കുറിച്ചും ദിയ പങ്കുവച്ച തുറന്നുപറച്ചിലുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹശേഷമുള്ള കുടുംബജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങളും…

    Leave a Reply

    Your email address will not be published. Required fields are marked *