രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

Spread the love

തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍. തച്ചോട് പൈപ്പിന്‍മൂടിനു സമീപം തണല്‍ എന്ന വീട്ടില്‍ ജിഷ (30) ആണ് മരിച്ചത്.

 

ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ജിഷയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിഷയുടെ ആദ്യ ഭര്‍ത്താവായ ശരത്ത് ഒന്നരവര്‍ഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്.

 

കുട്ടികളുമായി ജിഷ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചു വന്നിരുന്നത്. പതിനൊന്ന് ദിവസം മുമ്പാണ് വര്‍ക്കല സ്വദേശിയായ അജി നടേശനെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ജിഷയുടെ വീട്ടുകാര്‍ ആരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലുണ്ടായ ജിഷയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.

 

 

  • Related Posts

    ഞായര്‍ വരെ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴകണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.…

    വൻ രാസലഹരി വേട്ട; 15 ലക്ഷത്തിന്റെ എംഡിഎംഎയുമായി ആറുപേർ പിടിയിൽ

    Spread the love

    Spread the loveമഞ്ചേരി ∙ മഞ്ചേരിയിൽ വൻ രാസലഹരി വേട്ട; വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന 356.5 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിൽ. മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ,ചട്ടിപ്പറമ്പ് എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിവിൽപന…

    Leave a Reply

    Your email address will not be published. Required fields are marked *