ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

Spread the love

കൊല്ലം: കടയ്ക്കലിൽ ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സ്വകാര്യ സ്കൂൾ അധ്യാപികയായ ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. നിഷ്ന ഫോണിൽ ചാറ്റ് ചെയ്തത് സമീർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

 

കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂളിൽ നിന്നു സമീർ കൂട്ടിക്കൊണ്ടു വന്ന നിഷ്ന വീട്ടിൽ എത്തിയ ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഇതു കണ്ട സമീർ കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കി.

  • Related Posts

    ഞായര്‍ വരെ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴകണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.…

    വൻ രാസലഹരി വേട്ട; 15 ലക്ഷത്തിന്റെ എംഡിഎംഎയുമായി ആറുപേർ പിടിയിൽ

    Spread the love

    Spread the loveമഞ്ചേരി ∙ മഞ്ചേരിയിൽ വൻ രാസലഹരി വേട്ട; വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന 356.5 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിൽ. മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ,ചട്ടിപ്പറമ്പ് എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിവിൽപന…

    Leave a Reply

    Your email address will not be published. Required fields are marked *