ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

Spread the love

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന വാദം പ്രോസിക്യൂഷനില്ല. ഈ സാഹചര്യത്തില്‍ കേസില്‍ പ്രതിയായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

 

ജഡ്ജിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പതിനാറുപേജുള്ള മറുപടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പതിനാലുപേജുള്ള മറുപടി അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും സമര്‍പ്പിച്ചിരുന്നു. എല്ലാ കേസിലും ഇത്തരത്തില്‍ എത്രപേര്‍ക്ക് എതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇത് എങ്ങനെയാണ് ഒരുപ്രത്യേക കേസ് ആകുന്നത്?. ഈ കേസില്‍ സര്‍ക്കാരിന് എന്താണ് ഇത്ര താത്പര്യം. സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണോ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പറയാനുള്ള കാരണമെന്നും കോടതി ചോദിച്ചു.

 

ജില്ലാ ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെങ്കില്‍ അത് നല്‍കുമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ അതിന്റെ ആവശ്യമില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

  • Related Posts

    16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ…

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *