മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം;പ്രതികരിച്ച കുട്ടികൾ തെറ്റുകാരല്ല.
പ്രിൻസിപ്പൽ ഷിവി കൃഷ്ണനും,
പിടിഎ പ്രസിഡൻ്റ് ഹാജിസും ബാറിൽ കയറി ഇറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും, പണം നൽകിയതിൻ്റെ സ്ക്രീൻ ഷോട്ടും പുറത്ത് വിട്ട് മീനങ്ങാടി പഞ്ചായത്ത് യു ഡി എഫ് നേതൃത്വം.
മദ്യപിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യം ശേഖരിച്ച് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു.






