മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

Spread the love

കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന സംശയമുണ്ടെന്ന് പൊലീസ്. കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകളുണ്ട്. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ രണ്ടാനച്ഛന്‍ തല്ലുമായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

 

വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് കുട്ടിയെ രണ്ടാനച്ഛന്‍ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിക്കിടെ ഉച്ചയോടെ മരണം സംഭവിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പെരുമ്പാവൂര്‍ പൊലീസ് കുട്ടിയുടെ മൃതേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് കുട്ടിയുടെ മുഖത്തെ രക്തം കല്ലിച്ച പാടുകള്‍ ശ്രദ്ധിക്കുന്നത്.

 

തുടര്‍ന്ന് രണ്ടാനച്ഛനെ ചോദ്യം ചെയ്തപ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്നും വീണതാണെന്ന് ആവര്‍ത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ബോധ്യമായി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൃതേദേഹം നാളെ പോസ്റ്റ് മോര്‍ട്ടം ചെയ്യും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.

  • Related Posts

    റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം…

    കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണു മരിച്ചു

    Spread the love

    Spread the loveഎടത്വ∙ കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പസാനദിയിൽ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനിറങ്ങിയതാണ്. വീട്ടിൽ വരേണ്ട സമയം കഴിഞ്ഞിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *